വടകര: (https://vatakara.truevisionnews.com/)അന്തർദേശീയ, ദേശീയ-സംസ്ഥാന അവാർഡ് ലഭിച്ച ഇസൈ ഷോർട്ട് ഫിലിമിന്റെ രചനയും സംവിധാനവും നിർവഹിച്ച ഷമിൽരാജ് പേരാമ്പ്രയുടെ "പിണ്ണാകിടി മൊട്ടാസോ "എന്ന പുസ്തകത്തിൻറെ കവർ സംഗീതസംവിധായകൻ പ്രേംകുമാർ വടകര അഖിൽരാജ് വടകരക്ക് നൽകി പ്രകാശനം നിർവഹിച്ചു.
വടകര മുൻസിപ്പൽ പാർക്കിൽ നടന്ന ചടങ്ങിൽ വടകര സൗഹൃദവേദി കൺവീനർ മണലിൽ മോഹനൻ അധ്യക്ഷത വഹിച്ചു.അശ്വന്ത് ബട്ടർഫ്ലൈസ്,സാജിദ് അലങ്കാർ, സി. പി.ചന്ദ്രൻ, സുരേഷ് പുത്തലത്ത്, അമൽരാജ് എ,പി സംസാരിച്ചു. സാഹിത്യത്തിലെ ഒരു പുതിയ പരീക്ഷണമായ ഫാന്റസി സറ്റയർ നോവലാണ് ഇത്.മാൻ കൈൻഡ് ലിറ്ററേച്ചർ ആണ് പ്രസാധകർ.
Book cover release












































