അഴിയൂർ: (https://vatakara.truevisionnews.com/)സംസ്ഥാനത്തും അഴിയൂരിലും ഇടത് പക്ഷം കുതന്ത്രങ്ങളുടെ മുന്നണിയായി മാറിയെന്ന് കെ കെ രമ എം എൽ എ പറഞ്ഞു എന്ത് വികസനം എം എൽ എ നടത്തിയെന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് അഴിയൂരിൽ മാത്രം 13 കോടി വികസനമാണ് ജനപ്രതിനിധി എന്ന നിലയിൽ നടന്നത്. ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് സ്ഥാനാർത്ഥി പ്രഖ്യാപനവും തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ചടങ്ങിൽ ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു.
ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് അഴിയൂർ ഡിവിഷൻ സ്ഥാനാർത്ഥി ടി കെ സി ബി , ആയിഷ ഉമ്മർ , ടി സി രാമചന്ദ്രൻ , പ്രദീപ് ചോമ്പാല , ഇ ടി അയ്യുബ്, പി ബാബുരാജ്, വി പി പ്രകാശൻ , പി പി ഇസ്മായിൽ, എന്നിവർ സംസാരിച്ചു ഭാരവാഹികൾ കെ അൻവർ ഹാജി (ചെയർ ), ടി.സി രാമചന്ദ്രൻ (ജന. കൺ) എൻ വി ശ്രീജേഷ് കുമാർ ട്രഷ),
Azhiyur K.K. Rama People's Front









































