'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ വി ടി മുരളിയുടെ സപ്‌തതി ആഘോഷിച്ചു

'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ  വി ടി മുരളിയുടെ സപ്‌തതി  ആഘോഷിച്ചു
Nov 19, 2025 12:07 PM | By Kezia Baby

വടകര : (https://vatakara.truevisionnews.com/) എഴുത്തുകാരനു ഗായകനമായ വി ടി മുരളിയുടെ സപ്തതി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ. തൃശൂർ കൃഷ്ണകുമാർ ഇടയ്ക്ക വായിച്ചാണ് സപ്‌തതി ആഘോഷത്തിന് തുടക്കമിട്ടത്. ചടങ്ങിൽ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടത്തി . ലൈബ്രറികൾക്കുള്ള പുസ്‌തക ശേഖര സമർപ്പണം, യുട്യൂബ് ചാനൽ എന്നിവയുടെ ഉദ്ഘാടനവും നടത്തി .

സുഹൃത്തുക്കളുടെ സ്നേഹോപഹാരം വിദ്യാധരൻ മാസ്റ്റർക്ക്  കൈമാറി. കെ കെ രമ എം എൽഎ പൊന്നാട അണിയിച്ചു. പി ഹരീന്ദ്രനാഥ് അധ്യക്ഷനായി. വി ടി മുരളിയുടെ അച്ഛൻ വി ടി കുമാരൻ രചിച്ച നാടകം ദുശ്ശളയും വിവർത്തന കവിതകളും അടങ്ങിയ പുസ്തകത്തിൻ്റെ പ്രകാശനം സംഗീത സംവിധായകൻ എം ജയചന്ദ്രൻ നിർവഹിച്ചു.

കെ വി സജയ് പുസ്തകം ഏറ്റുവാങ്ങി. ബാലകൃഷ്ണൻ കൊയ്യാൽ പുസ്തകം പരിചയപ്പെടുത്തി. വിടി മുരളിയുടെ  പുസ്‌തകം 'കേൾവിയുടെ കാഴ്ചകൾ' തോമസ് ജോർജിന് നൽകി എം ജയചന്ദ്രൻ പ്രകാശിപ്പിച്ചു.

ടി രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. പഴങ്കാവ് കൈരളി വായനശാല, പി ആർ നമ്പ്യാർ ലൈസിയം എന്നീ ലൈബ്രറികൾക്കുള്ള പുസ്തകം കെ പി സുനിൽ കുമാർ, സോമൻ മുതുവന എന്നിവർക്ക് കൽപ്പറ്റ നാരായണൻ കൈമാറി.

യുട്യൂബ് ചാനൽ വി ആർ സുധീഷ് ഉദ്ഘാടനംചെയ്തു. ഇ കെ വിജയൻ എംഎൽഎ, നഗ രസഭാ ചെയർപേഴ്‌സൺ കെ പി ബിന്ദു, ഹാഫിസ് മുഹമ്മദ്, വീരാൻകുട്ടി, മനയത്ത് ചന്ദ്രൻ, ആർ ഗോപാലൻ, ഐ മൂസ, ശരത് ചന്ദ്രൻ, പി കെ രാമചന്ദ്രൻ, പി പി രാജൻ, സജീവൻ ചോറോട് എന്നിവർ സംസാരിച്ചു. ആനയടി പ്രസാദ് വി ടി കുമാരൻ മാസ്റ്ററുടെ കവിത ചൊല്ലി  ചടങ്ങ് അവസാനിപ്പിച്ചു .       



Saptati celebration for writer and singer V.T. Murali

Next TV

Related Stories
എൽഡിഎഫ് സജ്ജം; വടകര നഗരസഭയിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Nov 19, 2025 10:24 AM

എൽഡിഎഫ് സജ്ജം; വടകര നഗരസഭയിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

എൽഡിഎഫ് സ്ഥാനാർത്ഥികൾ , വടകര നഗരസഭ, തദ്ദേശ തെരഞ്ഞെടുപ്പ്,വടകര...

Read More >>
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്  11-ാം വാർഡ് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു

Nov 18, 2025 10:42 PM

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു

തദ്ദേശ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് എൽ ഡി എഫ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്...

Read More >>
Top Stories










News Roundup