അഴിയൂർ: ( https://vatakara.truevisionnews.com/) തിരഞ്ഞെടുപ്പ് പ്രചരണ ബോർഡ് വെക്കാൻ എതിർ സ്ഥാനാർത്ഥിക്ക് അനുമതി നൽകിയതിന് വീട്ടുടമയെ മർദ്ദിച്ച സംഭവത്തിൽ നാല് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ കേസ്.
അഴിയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായ സാലിം പുനത്തിലിൻ്റെ പ്രചരണ ബോർഡ് വീട്ടു മതിലിൽ വെക്കാൻ അനുമതി നൽകിയ ആസ്യ റോഡിലെ ഉപ്പാലക്കണ്ടി മുഹമ്മദ് ഫായിസിനെ മർദ്ദിക്കുകയും തടയാൻ വന്ന ഭാര്യയെ കയ്യേറ്റം ചെയ്തുവെന്നാണ് പരാതി.
സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരായ പൂഴിത്തല തെരുവങ്കൂൽ ഷെരീഫ്, മരുന്നക്കൽ തെക്കയിൽ നദീർ, പുല്ലമ്പി അർഷാദ്, സഫീർ തൈക്കണ്ടി എന്നിവരുടെ പേരിലാണ് ചോമ്പാല പോലീസ് കേസെടുത്തത്.
പരുക്കേറ്റ മുഹമ്മദ് ഫായിസ് മാഹി ഗവ: ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പരാതി നൽകിയതിന് മുസ്ലിംലീഗ് പഞ്ചായത്ത് കമ്മറ്റി സിക്രട്ടറി പി പി ഇസ്മയിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായും പോലിസിൽ പരാതിയുണ്ട്.
Election campaign, assault on homeowner and wife in Azhiyur, case filed against Muslim Youth League members













































