ചോറോട്:(https://vatakara.truevisionnews.com/) വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ചോറോട് സഹകരണ ബാങ്ക് പുതുതായി ആരംഭിച്ച ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം യുഎൽസിസിഎസ് ചെയർമാൻ പാലേരി രമേശൻ നിർവ്വഹിച്ചു. സഹകരണ മേഖലയിൽ ജില്ലയിൽ ആദ്യ സംരംഭമാണ് ഇത്. ബാങ്ക് പ്രസിഡന്റ് വി ദിനേശൻ അധ്യക്ഷനായി.
വടകര അസി. രജിസ്ട്രാർ പി ഷിജു, അഭിലാഷ് എൻ എം, മധു ചെമ്പേരി, ടി പി ബിനീഷ്, പി കെ സതീശൻ, അഡ്വ. പി ടി കെ നജ്‌മൽ, പി പി ചന്ദ്രശേഖരൻ, പി ഇസ്മയിൽ, കെ എം നാരായണൻ, സി പി ശ്രീധരൻ, പി സത്യനാഥൻ, കെ കെ കൃഷ്ണൻ, കെ വി മോഹൻ ദാസ്, എൻ ടി കെ ലളിത, ഒ കെ ഷാജി എന്നിവർ സംസാരിച്ചു. സെക്രട്ടറി എ സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി പി മനോജ്‌കുമാർ നന്ദി പറഞ്ഞു.
Electric charging station inauguration, Chorode, Vadakara


































