വടകര :( vatakara.truevisionnews.com ) പൊതുവിഭാഗം, സബ്‌സിഡി വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകളിൽനിന്ന് മുൻഗണനാ വി ഭാഗത്തിലേക്ക് റേഷൻ കാർഡുകൾ തരംമാറ്റുന്നതിന് ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു. ആയിരം സ്ക്വയർ ഫീറ്റ് വീട് സ്വന്തമായുള്ളവർ, ഒരേക്കർ ഭൂമി സ്വന്തമായുള്ളവർ, സർക്കാർ/ അർധ സർക്കാർ/ സഹകരണ മേഖല എന്നിവയിൽ ജോലിയുള്ളവർ, ആദായനികുതി കൊടുക്കുന്നവർ, പ്രതിമാസം 25,000 രൂപക്ക് മുകളിൽ വരുമാനം ഉള്ളവർ, നാലുചക്ര വാഹനം സ്വന്തമായി ഉള്ളവർ എന്നിങ്ങനെയുള്ള അനർഹ മാനദണ്ഡം ഉൾപ്പെട്ടുവരാത്ത റേഷൻ കാർഡ് ഉടമകൾക്ക് മതിയായ രേഖകൾ സഹിതം ഓൺലൈനായി നവംബർ 17 മുതൽ ഡിസംബർ 16 വരെ അപേക്ഷകൾ സമർപ്പിക്കാം.
വീടിന്റെ ചുറ്റളവ് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ്, മാരകരോഗമോ മറ്റു ശാരീരിക മാനസിക പരിമിതികുളോ ഉള്ള വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
Applications for reclassification of ration cards, priority category,vatakara













































