തിരുവള്ളൂർ: ( vatakara.truevisionnews.com ) പരിസ്ഥിതി സംരക്ഷണത്തിൻ്റെയും മാലിന്യ സംസ്കരണത്തിന്റെയും സന്ദേശങ്ങൾ 'പാമ്പും കോണിയും' എന്ന കളിയിലൂടെ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി തോടന്നൂർ ഉപജില്ല കലോത്സവം ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി.
പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്കരണത്തിനും ഉതകുന്ന പ്രവർത്തികൾ ചെയ്യുമ്പോൾ കോണിയിലൂടെ മുകളിലത്തെ കളങ്ങളിൽ എത്തുകയും ഇതിന് വിരുദ്ധമായ പ്രവർത്തികൾ ചെയ്യുമ്പോൾ പാമ്പ് വിഴുങ്ങി താഴെ ഉള്ള കളങ്ങളിലേക്ക് എത്തുകയും ചെയ്യുന്ന രീതിയിലാണ് ഈ കളി രൂപകൽപ്പന ചെയ്തത്.
കളിക്കാനുള്ള കാർഡുകൾ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കും. കാർഡ് തോടന്നൂർ ബി പി സി, പി എം നിഷാന്ത് ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ അജിത്ത് കോട്ടപ്പള്ളിക്ക് നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി വൈസ് ചെയർമാൻ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. കൺവീനർ എം റഷീദ്, ജോ. കൺവീനർ എം റഫീഖ്, ജില്ല ഉർദു അക്കാഡമിക് കൺവീനർ യൂനുസ് വടകര, എൻ നിഷ, കെ അഷ്റഫ്, സിസി കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു.
Environmental protection, waste management, snake and ladder, sub-district youth festival, green protocol committee, thiruvallur













































