വടകര : ( vatakara.truevisionnews.com ) ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ച് ഫാമിലി വെഡ്ഡിംഗ് സെന്റർ. ഫാമിലിയുടെ വടകര ഷോറൂമിൽ വെച്ച് നടന്ന പരിപാടിയിൽ എസ് ജി എം എസ് ബി സ്കൂൾ വടകരയിൽ നിന്നും , അമൃത പബ്ലിക് സ്കൂളിൽ നിന്നും , ചീനംവീട് ഉ പി സ്കൂളിൽ നിന്നും ഒരുപാട് കുട്ടികൾ പങ്കെടുത്തു .

മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടിക്ക് സൈക്കിൾ സമ്മാനമായി നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി. ജനറൽ മാനേജർ സൈബത്ത് കെ വി ,എ ജി എം അഷറഫ് കെ വൈ , മാനേജർമാരായ റമീസ്,ഷബീർ,അഫ്സൽ , എച്ച് ആർ അസിസ്റ്റന്റ് ഗോപിക എന്നിവർ പങ്കെടുത്തു.
Children's Day, Coloring Competition in Vadakara, Family Wedding Center


































