അഴിയൂർ: (https://vatakara.truevisionnews.com/)അഴിയൂർ ഗ്രാമപഞ്ചായത്തിൽ മുസ്ലിം ലീഗ് ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ലീഗ് ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് യു.എ. റഹീം ആണ് പ്രഖ്യാപനം നടത്തിയത്. ഏഴ് പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്. യോഗത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇസ്മയിൽ പി പി, മണ്ഡലം സെക്രട്ടറി ഇ.ടി അയ്യൂബ്, ആയിഷഉമ്മർ, ടി.സി.എച്ച്.ജലീൽ, എ.വി.അലി, ഹാരിസ് മുക്കാളി, പി.കെ.കാസിം എന്നിവർ സംസാരിച്ചു.
ഒന്നാം വാർഡ് (പൂഴിത്തല) സാജിദ് നെല്ലോളി, രണ്ടാം വാർഡ് (ചുങ്കം നോർത്ത്) സൈബുന്നിസ, എട്ടാം വാർഡ് (കോറോത്ത് റോഡ്) ഫൗസിയ ചാത്തോത്ത്, ഒമ്പതാം വാർഡ് (ചിറയിൽ പീടിക) ശ്യാമള, പത്താം വാർഡ് (പനാട) വഫ ഫൈസൽ, പത്തൊമ്പതാം വാർഡ് (ചുങ്കം സൗത്ത്) പി.പി.റഹീം, ഇരുപതാം വാർഡ് (അഞ്ചാംപീടിക) നവാസ് നെല്ലോളി എന്നിവരാണ് സ്ഥാനാർത്ഥികൾ.
Candidate list, Muslim League, Local Elections, Azhiyur




































