വടകര:(https://vatakara.truevisionnews.com/) സാന്റ്ബാങ്ക്സ് റോഡിൽ ഓട്ടോഡ്രൈവറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാണ്ടികശാല വളപ്പ് കൊയിലോത്ത് പുരയിൽ മുനവർ (26), ബീച്ച് റോഡ് നടുവിലക്കണ്ടി അൽത്താഫ് (27) എന്നിവരാണ് അറസ്റ്റിലായത്.
രണ്ടാഴ്ച മുമ്പ് പുറങ്കരയിൽ ഓട്ടംപോയി മടങ്ങിവരികയായിരുന്ന ചോറോട് സ്വദേശിയായ ഓട്ടോഡ്രൈവർ സതീശനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്.
യാത്രക്കാർ കൈകാണിച്ചപ്പോൾ പെട്ടെന്ന് ഓട്ടോ നിർത്തിയതിന്റെ പേരിലായിരുന്നു ആക്രമണം. ബൈക്കിലെത്തിയാണ് പ്രതികൾ സതീശനെ ആക്രമിച്ചത്. സതീശന്റെ തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റിരുന്നു.
പോലീസ് നൽകിയ വിവരമനുസരിച്ച് പിടിയിലായ മുനവർ നേരത്തെ കെഎസ്ആർടിസി ബസ് സൈഡ് നൽകിയില്ലെന്നാരോപിച്ച് ജീവനക്കാരെ മർദിച്ച കേസിലും പ്രതിയാണ്.എസ്ഐ പ്രശാന്ത്, എഎസ്ഐ സിജുകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റുചെയ്തത്. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
Attack, arrest, Vadakara











































