വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി പോയ ബസ് മറിഞ്ഞു; പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്ക്

വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി പോയ ബസ് മറിഞ്ഞു; പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്ക്
Nov 19, 2025 12:21 PM | By Roshni Kunhikrishnan

വടകര: (https://vatakara.truevisionnews.com/)വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി കർണ്ണാടകയിലെത്തിയ ബസ് അപകടത്തിൽപ്പെട്ടു. കർണാടകയിലെ ഹാസനിലാണ് വാഹനാപകടം ഉണ്ടായത്. സംഭവത്തിൽ പതിനഞ്ചോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

ബെം​ഗളൂരു സന്ദർശിച്ച് മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. വടകരയിൽ നിന്നെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. ഹാസനിലെ അറയ്ക്കൽ​ഗു‍‍ഡ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇവിടെ പവർ​ഗ്രല്ലിന് സമീപത്തുവെച്ച് ബസ് മറിയുകയായിരുന്നു.

സംഭവം നടന്നയുടൻ തന്നെ വിദ്യാർത്ഥികളെ നാട്ടുകാർ ചേർന്ന് അറയ്ക്കൽ​ഗു‍‍ഡയിലെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ​ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നേടിയ ശേഷം ഇന്നലെ രാത്രി തന്നെ സംഘം മടങ്ങി.

Bus accident, study trip, Vadakara, Karnataka

Next TV

Related Stories
'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ  വി ടി മുരളിയുടെ സപ്‌തതി  ആഘോഷിച്ചു

Nov 19, 2025 12:07 PM

'കേൾവിയുടെ കാഴ്ചകൾ ; വടകരയിൽ വി ടി മുരളിയുടെ സപ്‌തതി ആഘോഷിച്ചു

സപ്‌തതി ആഘോഷം, വി ടി മുരളി, എഴുത്തുകാരനു ഗായകനും ...

Read More >>
എൽഡിഎഫ് സജ്ജം; വടകര നഗരസഭയിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Nov 19, 2025 10:24 AM

എൽഡിഎഫ് സജ്ജം; വടകര നഗരസഭയിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

എൽഡിഎഫ് സ്ഥാനാർത്ഥികൾ , വടകര നഗരസഭ, തദ്ദേശ തെരഞ്ഞെടുപ്പ്,വടകര...

Read More >>
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്  11-ാം വാർഡ് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു

Nov 18, 2025 10:42 PM

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു

തദ്ദേശ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് എൽ ഡി എഫ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്...

Read More >>
Top Stories

News Roundup