Nov 18, 2025 11:34 AM

വടകര : ( www.truevisionnews.com) വടകര ഗവ. ആയുർവേദ ആശുപത്രിയിലെ ലാപ്ടോപ് മോഷ്ടിച്ച പ്രതി പിടിയിൽ. ഇടുക്കി ഉപ്പുതറ സ്വദേശി വിഷ്ണുവിനെയാണ് പയ്യന്നൂരിൽ നിന്നും വടകര പൊലീസ് പിടികൂടിയത്.

ആശുപത്രിയിൽ ഇലക്ട്രിക് ജോലികൾക്കായി എത്തി പിന്നാലെ ലാപ്ടോപ്പ് മോഷണം നടത്തി മുങ്ങുകയായിരുന്നു.

ആശുപത്രിയിൽ താമസിച്ച് ജോലി ചെയ്യുന്നതിനിടെയാണ് മോഷണം നടത്തിയത്. നാഷണൽ ആയുഷ് മിഷൻ പദ്ധതിയുടെ ഭാഗമായി ആശുപത്രിക്ക് അനുവദിച്ചു കിട്ടിയ ലാപ്ടോപ്പാണ് ഇയാൾ മോഷ്ടിച്ചത്.

ഉപയോഗശേഷം മെഡിക്കൽ ഓഫീസറുടെ മുറിയിൽ സൂക്ഷിച്ചുവെച്ചതായിരുന്നു ലാപ്ടോപ്. ഇതിനിടെ നോക്കിയപ്പോഴാണ് ലാപ്ടോപ്പ് കാണാതായ വിവരം മനസിലാകുന്നത്. തുടർന്ന് വിഷ്‌ണുവിനോട് ചോദിച്ചപ്പോൾ താൻ എടുത്തിട്ടുണ്ടെന്നും തിരിച്ചുനൽകാമെന്നും പറഞ്ഞു. എന്നാൽ പിന്നീട് ഇയാൾ ഇവിടെ നിന്നും മുങ്ങുകയായിരുന്നു.

ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടകര പൊലീസ് കേസെടുക്കുകയും പ്രതിയെ പയ്യന്നൂരിൽ നിന്നും പിടികൂടുകയുമായിരുന്നു. മോഷണ മുതലായ ലാപ്ടോപ് എറണാകുളത്തെ ഒരു കടയിൽ വിൽപ്പന നടത്തിഎന്നാണ് പ്രതി നൽകിയ മൊഴി.

ഇവിടെ നിന്നും ഇത് തിരിച്ചെടുക്കാൻ നടപടിയാരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വടകര എസ്.ഐ രഞ്ജിത്ത് എം.കെ, എ.എസ്.ഐമാരായ ഗണേശൻ, സിജേഷ്, സി.പി.ഒ സജീവൻ, ഡ്രൈവർ സി.പി.ഒ സജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.





Vadakara Govt. Ayurveda Hospital, laptop, suspect arrested

Next TV

Top Stories










News Roundup






Entertainment News