ആയഞ്ചേരി:(https://vatakara.truevisionnews.com/)തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ച ഇന്നലെ ആയഞ്ചേരിയിൽ രാഷ്ട്രീയപാർട്ടികളുടെ കൊട്ടിക്കലാശം ആവേശഭരിതമായി. കർശനമായ പോലീസ് സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ മുന്നണികളും തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. ഇന്നലെ വൈകിട്ട് 4.30 വരെ ആയഞ്ചേരിയിൽ കൊട്ടിക്കലാശം അനുവദിച്ചിരുന്നു.
കടമേരി റോഡിൽ യുഡിഎഫിനും വടകര റോഡിൽ എൽഡിഎഫിനും, തീക്കുനി റോഡിൽ ബിജെപിക്കും തിരുവള്ളൂർ റോഡിൽ എസ്‌ഡിപിഐക്കുമാണ് കൊട്ടിക്കലാശത്തിനു സ്ഥലം അനുവദിച്ചത്. പ്രവർത്തകർ ആവേശത്തോടെ പ്രകടനം വിളിച്ചും നൃത്തം ചവിട്ടിയും കൊടികൾ പാറിച്ചും കൊട്ടിക്കലാശത്തിന്റെ ആവേശം വോട്ടർമാരിലേക്ക് പകർന്നു. ശക്തമായ പോലിസ് കാവലിൽ ആണ് കൊട്ടിക്കലാശം നടന്നത്. കൃത്യം 4.30 നു തന്നെ കൊട്ടിക്കലാശം അവസാനിപ്പിച്ചു പ്രവർത്തകർ പിരിഞ്ഞു പോയിരുന്നു.നാളത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നിശബ്ദ പ്രചാരണം നടക്കും.
Advertising campaign ends in Ayanjary amid tight police security









































