വടകര:(https://vatakara.truevisionnews.com/) വനിതകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിച്ച് നവകേരള വികസനത്തിന് പുത്തൻപാത തുറക്കുന്ന കുടുംബശ്രീയുടെ 'ഉയരെ' പദ്ധതിയുടെ നഗരസഭാതല പരിശീലനത്തിന് തുടക്കം. ഗ്രീൻ ടെക്നോളജി സെന്ററിൽ ആൺ തുടങ്ങിയത്. അയൽക്കൂട്ടങ്ങളിലെ മുഴുവൻ അംഗങ്ങൾക്കും പദ്ധതിയുടെ ഭാഗമായി പരിശിലനം നൽകും.
ഫെബ്രുവരി അവസാനത്തോ ടെ ഹാപ്പി വാർഡിനായുള്ള ഒത്തുചേരലുമുണ്ടാകും. പരിശീലന പരിപാടി നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ വി കെ റീന അധ്യക്ഷയായി.കൗൺസിലർ പി കെ റീജ, മണലിൽ മോഹനൻ, കെ സദാനന്ദൻ, എം രമണി, പിസിന്ധു, ആർ പി രസ്ന, കെ കെ സിമിഷ എന്നിവർ സംസാരിച്ചു.
Kudumbashree's 'Uyare' project begins with municipal level training








































