വടകര : (https://vatakara.truevisionnews.com/ )2024 - 25 സാമ്പത്തിക വർഷത്തിൽ നിക്ഷേപ സമാഹരണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനുതാലൂക്കിലെ മികച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരത്തിന് നാദാപുരം സർവിസ് സഹകരണ ബേങ്ക് അർഹരായി.
നാദാപുരം സർവിസ് സഹകരണ ബേങ്കിൽ നിക്ഷേപം, വായ്പ വിതരണം, കുടിശ്ശിക നിവാരണം. എന്നിവ പരിഗണിച്ചാണ് പുരസ്കാരം. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മന്തരത്തൂർ സഹകരണ ബേങ്കിൽ നടന്ന പരിപാടയിൽ വെച്ചാണ്അവാർഡുകൾ നൽകിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് പ്രസിഡണ്ട് പി.രാജൻ മാസ്റ്റർ . വൈസ് പ്രസിഡണ്ട് പി.കെ ശിവദാസൻ സെക്രട്ടറി പി.കെ മഹിജ, അസി.സെക്രട്ടറികെ.കെ അനിൽ, കെ.സി അജീഷ് ഡയറക്ടർമാരായ പി.ചാത്തു മാസ്റ്റർ,ഇവി ശാന്ത, വി.കെ വനജ എന്നിവർ അവാർഡ് ഏറ്റുവാങ്ങി അസി. രജിസ്ടാർ. പി. ഷിജു., അസി.ഡയറക്ടർ കെ.വി ഷാജി എന്നിവർ സംസാരിച്ചു.
Nadapuram among the best cooperative institutions in the taluk
































_(8).jpeg)








