വടകര:(https://vatakara.truevisionnews.com/)വടകര പഴയ ബസ്സ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്റ്റാൻഡിന് അകത്തെ ഭൂരിഭാഗം തെരുവ് വിളക്കുകളും കത്തുന്നില്ല. സ്ലാബുകൾ തകർന്നിട്ടുണ്ട്..പഴയ സ്റ്റാൻഡിന്റെ ശോച്യവസ്ഥ സമിതി അംഗം പ്രദീപ് ചോമ്പാലയാണ് ഉന്നയിച്ചത്.
പ്രശ്നത്തിന്റെ ഗൗരവം നഗരസഭയെ അറിയിക്കാനും തീരുമാനിച്ചു. വടകര കോട്ടത്തുരുതി റൂട്ടിൽ ബസ്സ് സർവ്വീസ് അനുവദിക്കണമെന്ന സമിതി അംഗം പി എം മുസ്തഫയുടെ പരാതി ആർ ടി ഒ വിന് കൈമാറി. നാദപുരം പഞ്ചായത്തിലെ വിഷ്ണുമംഗലം പാലത്തിലെ തകർന്ന കൈവരികൾ പുന:സ്ഥാപിക്കണമെന്നും ആവശ്യമുയർന്നു.
ജില്ലയിലെ പ്രധാന ടൂറിസം സ്പോട്ട് ആയ സാൻഡ്ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രത്തിൽ ബോട്ടിങ് സൗകര്യം ഒരുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ബോട്ടിങ് തുടങ്ങാൻനിർമിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് പൂർണമായും എടുത്തുമാറ്റി.
ബോട്ടിങ് സൗകര്യം ഇതുവരെ ആരംഭിക്കാത്ത കാര്യംതാലൂക്ക് വികസന സമിതി അംഗം പി. പി. രാജൻ യോഗത്തിൽ പറഞ്ഞു. ദേശീയ പാത നിർമാണവുമായി ബന്ധപ്പെട്ട് ആശാ ഹോസ്പിറ്റൽ മുതൽ പുതിയ ബസ്റ്റ സ്റ്റാൻഡ് വരെ മണ്ണിട്ട് ഉയര പാതയ്ക്ക് പകരം തൂണിന്മേൽ പാത നിർമ്മിക്കണമെന്നും അവശ്യമുയർന്നു.
ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ ഈ കാര്യങ്ങൾ കൊണ്ടുവരുമെന്ന് തഹസിൽദാർ പറഞ്ഞു. നാദപുരം പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ ബാബു ഒഞ്ചിയം, പി പി രാജൻ, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരൻ ,പി എം മുസ്തഫ, താഹസിൽദാർ ഡി രൻജിത്ത് എന്നിവർ സംസാരിച്ചു.
Basic facilities should be provided at the old bus stand in Vadakara




























_(8).jpeg)





