വടകര : (https://vatakara.truevisionnews.com/) മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനം കുഴിയിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം .കോഴിക്കോട് കക്കട്ടിലിന് സമീപം നിട്ടൂരിലാണ് അപകടമുണ്ടായത്. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്. സിന്ധു മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.
റോഡിലെ കുഴിയില്‍ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: പ്രേമന്‍. മക്കള്‍: അഭിഷേക്(മര്‍ച്ചന്റ് നേവി), അദ്വൈത് (എറണാകുളം).
While riding a bike with his son, the vehicle fell into a ditch


























_(8).jpeg)





