ജൈവ പച്ചക്കറി കൃഷി വിത്തുനടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ജൈവ പച്ചക്കറി കൃഷി വിത്തുനടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
Jan 23, 2026 07:00 PM | By Roshni Kunhikrishnan

ഒഞ്ചിയം: [vatakara.truevisionnews.com]കേരള ജൈവ കര്‍ഷക സമിതി ഒഞ്ചിയം വില്ലേജ് കമ്മിറ്റിക്ക് കീഴില്‍ 'വയല്‍ വെളിച്ചം' കാര്‍ഷിക കൂട്ടായ്മയുടെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം. ഒഞ്ചിയം കൃഷിഭവന്റ സഹകരണത്തോടെ നടത്തുന്ന കൃഷിയുടെ വിത്തുനടീല്‍ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് നിര്‍വ്വഹിച്ചു.

കേരള ജൈവ കര്‍ഷക സമിതി ഒഞ്ചിയം വില്ലേജ് പ്രസിഡന്റ് ടി കെ ഭാസ്കരന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ പി ശ്രീജിത്ത്, വാര്‍ഡ് മെമ്പര്‍ നിഷ കഴകപ്പുരയില്‍, ഒഞ്ചിയം കൃഷി ഓഫീസര്‍ അതുല്‍ വി എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

കേരള ജൈവ കര്‍ഷക സമിതി ഒഞ്ചിയം വില്ലേജ് സെക്രട്ടറി കെ വി രാജേന്ദ്രന്‍ സ്വാഗതവും വില്ലേജ് കമ്മിറ്റി അംഗം പി കെ ബേബി പ്രസീത നന്ദിയും പറഞ്ഞു.

ഒഞ്ചിയം പുതിയെടുത്ത് താഴ വയലില്‍ ഒന്നര ഏക്കര്‍ സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷിയും തണ്ണിമത്തന്‍ കൃഷിയും ആരംഭിക്കുന്നത്. ചടങ്ങിന് കെ എം അശോകന്‍, എം പി രാഘവന്‍, എം സത്യേന്ദ്രന്‍, പി പി അജയന്‍, സി ഭാസ്കരന്‍, എം കെ ചന്ദ്രന്‍, ജി കെ വിശ്വനാഥന്‍, എന്‍ കെ വേണുഗോപാലന്‍, ടി കെ സോമന്‍, എം എം ബാലന്‍, രാജീവന്‍ വെള്ളികുളങ്ങര, കെ പി ബാബു മാസ്റ്റര്‍, പി പി അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

'Vayal Vilekha' agricultural cooperative begins organic vegetable farming

Next TV

Related Stories
വടകര പുതിയ സ്റ്റാൻഡിന് സമീപം ഹോട്ടലിൽ തീപിടുത്തം

Jan 23, 2026 02:27 PM

വടകര പുതിയ സ്റ്റാൻഡിന് സമീപം ഹോട്ടലിൽ തീപിടുത്തം

വടകര പുതിയ സ്റ്റാൻഡിന് സമീപം ഹോട്ടലിൽ...

Read More >>
ദേശീയപാത വികസനം; കുഞ്ഞിപ്പള്ളിയിൽ നടപ്പാത പരിഗണനയിൽ

Jan 23, 2026 01:52 PM

ദേശീയപാത വികസനം; കുഞ്ഞിപ്പള്ളിയിൽ നടപ്പാത പരിഗണനയിൽ

ദേശീയപാത വികസനം; കുഞ്ഞിപ്പള്ളിയിൽ നടപ്പാത...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jan 23, 2026 12:21 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
വികസന മുന്നേറ്റ ജാഥ; സ്വീകരണത്തിനായി ആയഞ്ചേരിയിൽ സ്വാഗതസംഘം രൂപീകരിച്ചു

Jan 23, 2026 12:04 PM

വികസന മുന്നേറ്റ ജാഥ; സ്വീകരണത്തിനായി ആയഞ്ചേരിയിൽ സ്വാഗതസംഘം രൂപീകരിച്ചു

വികസന മുന്നേറ്റ ജാഥ; സ്വീകരണത്തിനായി ആയഞ്ചേരിയിൽ സ്വാഗതസംഘം...

Read More >>
വടകരയിൽ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ തുക കൈമാറി

Jan 23, 2026 10:54 AM

വടകരയിൽ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ തുക കൈമാറി

വടകരയിൽ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ തുക...

Read More >>
Top Stories