വടകര:(https://vatakara.truevisionnews.com/) അങ്കണവാടി ജീവനക്കാരുടെ ആനുകൂല്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ തോടന്നൂർ പ്രോജക്ട് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു.
സുപ്രീം കോടതി വിധി പ്രകാരമുള്ള ഗ്രാറ്റിവിറ്റി അടിയന്തരമായി അനുവദിക്കുക, ജീവനക്കാരെ തൊഴിലാളികളായി അംഗീകരിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
അങ്കണവാടി ജീവനക്കാരും പെൻഷൻകാരും സംയുക്തമായാണ് ഈ സമരത്തിൽ പങ്കെടുത്തത്. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി സി രതിഷ് ഉദ്ഘാടനംചെയ്തു അസോസിയേഷൻ പ്രോജക്ട് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രജിത കുനിയിൽ അധ്യക്ഷയായി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ എം സുമംഗല സംസാരിച്ചു. കെ ടി കെ മോളി സ്വാഗതവും പി കെ ശോഭ നന്ദിയും പറഞ്ഞു.
Anganwadi employees and pensioners staged a dharna in Thodannoor






























.jpg)




