വടകര: (https://vatakara.truevisionnews.com/)പോസിറ്റീവ് കമ്മ്യൂൺ എസ്ആർഎഫ് സംസ്ഥാനതലത്തിൽ ആവിഷ്‌കരിച്ച പദ്ധതിയുടെ സംസ്ഥാനതല ലോഞ്ചിംഗ് വടകരയിൽ നടന്നു.
കൊപ്ര ഭവനിൽ നടന്ന പരിപാടിയിൽ എസ്ആർഎഫ് ഡയറക്ടറും വടകര ചാപ്റ്റർ ചെയർമാനുമായ കെ. എ. സലാം, സ്റ്റേറ്റ് വൈസ് ചെയർപേഴ്സൺ നിഷ പയ്യന്നൂരിന് ഹൈബ്രിഡ് സീഡ് പാക്ക് കൈമാറിക്കൊണ്ട് പദ്ധതിക്ക് ഔപചാരിക തുടക്കം കുറിച്ചു.
മാർക്കറ്റിലെ വിഷമിശ്രിത പച്ചക്കറികളിൽ നിന്ന് മാറി, വീടുകളിലെ അടുക്കളത്തോട്ടങ്ങളിലൂടെ ആരോഗ്യം, സുരക്ഷ , സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മുഴുവൻ ചാപ്റ്റുകളിലൂടെയും ഒരു ഹരിത പ്രസ്ഥാനമായി ഹരിതം പദ്ധതി വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യം.
പരിപാടിയിൽ സ്റ്റേറ്റ് വൈസ് ചെയർമാൻ ബിനീഷ് എം, ജോ. കൺവീനർ സായി പ്രകാശ്, വടകര ചാപ്റ്റർ കൺവീനർ റബിയ പി, ശ്രീജിത്ത് എടപ്പാൾ, ഗഫൂർ തിക്കോടി, പദ്മനാഭൻ കണ്ണൂർ, ട്രഷറർ ചന്ദ്രൻ കുറ്റ്യാടി,പി ഡി രജീഷ് , ഡയക്ടർ ഹഫ്സ കെ.കെ, തുടങ്ങിയവർ സംസാരിച്ചു.
A kitchen garden at home, project launched in Vadakara









































