വടകര: [vatakara.truevisionnews.com]സംസ്ഥാന ബജറ്റില്‍ വടകരമണ്ഡലത്തിന് ലഭിച്ചത് ആറ്‌കോടിയുടെ പദ്ധതികള്‍ മാത്രമെന്ന് കെ.കെ രമ എം.എല്‍.എ. പ്രതീക്ഷിച്ച പദ്ധതികളൊന്നും ബജറ്റില്‍ വന്നില്ലെന്ന് അവര്‍ പറഞ്ഞു.
നൊച്ചാട് താഴ വേങ്ങോളി റോഡിന് ഒന്നരക്കോടി, തുരുത്തിമുക്ക് ആരോഗ്യ ഉപകേന്ദ്രത്തിന് 50ലക്ഷം, കണിയാങ്കണ്ടി ഡ്രെയിനേജ് കം ഫുട്പാത്ത് 50ലക്ഷം, മണക്കാട്‌തെരു പുതിയകളം റോഡ് 60ലക്ഷം, പച്ചക്കറിമുക്ക് മുക്കുമ്മല്‍ ചാലിയാട്ട് താഴ ഡ്രെയിനേജ് കം ഫുട്പാത്ത് 70ലക്ഷം, കൊല്ലയില്‍താഴ മത്ത്യത്ത് താഴകുനി-കഞ്ഞിപ്പുരമുക്ക് ഡ്രെയിനേജ് കം ഫുട്പാത്ത് 50ലക്ഷം, തച്ചോളി മാണിക്കോത്ത് ക്ഷേത്രം നടപന്തല്‍ 40ലക്ഷം, ക്രാഷ്മുക്ക് കൂമുള്ളി കനാല്‍ റോഡ് 50ലക്ഷം, വടകര മുന്‍സിപ്പല്‍ ശ്മശാനം റോഡ് നവീകരണം 80ലക്ഷം എന്നിവയാണ് വടകരയില്‍ അനുവദിച്ച പദ്ധതികള്‍.
Vadakara constituency received a total of six crores worth of projects









































