വടകര:(https://vatakara.truevisionnews.com/) അങ്കണവാടി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നടപ്പിലാക്കുക, ഇതിനായി കേന്ദ്ര സർക്കാർ ആവശ്യമായ ഫണ്ട് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാരും പെൻഷൻകാരും സായാഹ്ന ധർണ സംഘടിപ്പിച്ചു.
അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വടകര അർബൻ പ്രൊജക്ട് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ വി.എം. രാജൻ ഉദ്ഘാടനം ചെയ്തു.
വി.പി. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.എം. സുമംഗല, കെ.പി. ശാന്തകുമാരി, സി.കെ. ദയാവതി, പി.പി. ദീപ എന്നിവർ പ്രസംഗിച്ചു.
ധർണയ്ക്ക് ശേഷം, അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം പുതുക്കി നിശ്ചയിച്ച സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
Anganwadi employees and pensioners staged an evening dharna in Vadakara































