Jan 30, 2026 11:41 AM

വടകര:(https://vatakara.truevisionnews.com/) ദേശീയപാത നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. തലശേരി ചേറ്റംകൂൺ മർവയിൽ മുഹമ്മദ് അഖിൻ (32) ആണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പകൽ രണ്ടരയോടെയായിരുന്നു സംഭവം.

വടകര ലിങ്ക് റോഡ് ജങ്ഷന് സമീപം ഓവുചാൽ നിർമ്മാണത്തിനായി എടുത്ത ആഴത്തിലുള്ള കുഴിയിലേക്ക്, ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു.

കുഴിക്ക് സംരക്ഷണമായി വെച്ചിരുന്ന കോൺക്രീറ്റ് സ്ലാബിൽ തട്ടിയാണ് ബൈക്ക് കുഴിയിലേക്ക് പതിച്ചത്. അപകടത്തിനിടെ ബൈക്കിനൊപ്പം കോൺക്രീറ്റ് സ്ലാബും കുഴിയിലേക്ക് വീഴുകയായിരുന്നു.

വാരിയെല്ലുകൾക്ക് പരിക്കുണ്ട്. പല്ല് നഷ്ട്‌ടപ്പെടുകയും ചെയ്തു. വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Biker seriously injured after falling into a ditch dug for national highway construction

Next TV

Top Stories










News Roundup