(https://truevisionnews.com/) കാപ്പി പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഒന്നാണ് കാപ്പുച്ചിനോ. ആ കടുപ്പമേറിയ കോഫിക്ക് മുകളിൽ പതഞ്ഞുനിൽക്കുന്ന പാലിന്റെയും ക്രീമിന്റെയും രുചി അറിഞ്ഞുതന്നെ ആസ്വദിക്കണം.വെറും മൂന്ന് ചേരുവകൾ കൊണ്ട് വീട്ടിലുള്ളവർക്കും അതിഥികൾക്കും നൽകാൻ പറ്റിയ മികച്ചൊരു വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ:
ഇൻസ്റ്റന്റ് കോഫി പൗഡർ – 2 ടേബിൾ സ്പൂൺ
പഞ്ചസാര – 2 അല്ലെങ്കിൽ 3 ടേബിൾ സ്പൂൺ (മധുരത്തിനനുസരിച്ച്)
ചൂടുവെള്ളം – 1 ടേബിൾ സ്പൂൺ
പാൽ – 1 കപ്പ് (നല്ലതുപോലെ തിളപ്പിച്ചത്)
കൊക്കോ പൗഡർ അല്ലെങ്കിൽ കോഫി പൗഡർ – അല്പം (മുകളിൽ തൂവാൻ)
തയ്യാറാക്കുന്ന വിധം:
കോഫി മിശ്രിതം തയ്യാറാക്കാം: ഒരു കപ്പിലോ ചെറിയ ബൗളിലോ കോഫി പൗഡർ, പഞ്ചസാര, ഒരു ടേബിൾ സ്പൂൺ ചൂടുവെള്ളം എന്നിവ ചേർക്കുക.
ബീറ്റിംഗ് : ഒരു സ്പൂൺ ഉപയോഗിച്ച് ഈ മിശ്രിതം നന്നായി അടിക്കുക . ഏകദേശം 5-10 മിനിറ്റ് ഇങ്ങനെ ചെയ്യുമ്പോൾ കടും തവിട്ടുനിറത്തിലുള്ള മിശ്രിതം നല്ല ക്രീം പോലെ ഇളം തവിട്ടുനിറമായി മാറുന്നതായി കാണാം.
പാൽ തിളപ്പിക്കുക: ഒരു പാത്രത്തിൽ പാൽ നന്നായി തിളപ്പിക്കുക. പാൽ തിളച്ചു വരുമ്പോൾ ഒരു വിസ്കോ സ്പൂണോ ഉപയോഗിച്ച് പാലിന്റെ മുകൾഭാഗം നന്നായി ഇളക്കി പതപ്പിക്കുക.
മിക്സിംഗ്: വിളമ്പാനുള്ള കപ്പിലേക്ക് നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന കോഫി ക്രീമിൽ നിന്ന് 1-2 സ്പൂൺ ഇടുക.
വിളമ്പാം: ഇതിലേക്ക് തിളപ്പിച്ച പാൽ സാവധാനം ഒഴിക്കുക. പാലിന്റെ പത മുകളിൽ വരാൻ ശ്രദ്ധിക്കണം. ഒരു സ്പൂൺ കൊണ്ട് പതുക്കെ ഇളക്കുക.
ഫിനിഷിംഗ്: മുകളിൽ അല്പം കൊക്കോ പൗഡറോ കോഫി പൗഡറോ തൂവി ഭംഗിയാക്കാം.
Special Cappuccino











































