(www.truevisionnews.com ) കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, അതീവ രുചികരമായ ഒരു വിഭവം വീട്ടിൽ തന്നെ തയ്യാറാക്കിയാലോ? വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച്, അധികം അധ്വാനമില്ലാതെ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ഈ 'കാരറ്റ് കാൻഡി'. വിരുന്നുകാർ വരുമ്പോഴോ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ മധുരം കഴിക്കാൻ തോന്നുമ്പോഴോ പെട്ടെന്ന് റെഡിയാക്കാൻ പറ്റുന്ന ഈ റെസിപ്പി എങ്ങനെയെന്നു നോക്കാം.
ആവശ്യമായ ചേരുവകൾ:
കാരറ്റ് - 2 എണ്ണം
കോൺഫ്ലവർ - 1/2 കപ്പ്
പഞ്ചസാര - 1 കപ്പ്
നെയ്യ് - ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി - ഒരു നുള്ള്
നാരങ്ങാനീര് - 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ആദ്യമായി കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നന്നായി പുഴുങ്ങിയെടുക്കുക. വെന്ത കാരറ്റ് മിക്സിയിൽ അല്പം വെള്ളം ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കണം. ഈ മിശ്രിതത്തിലേക്ക് കോൺഫ്ലവർ ചേർത്ത് കട്ടകളില്ലാതെ നന്നായി യോജിപ്പിക്കുക .
മറ്റൊരു പാനിൽ പഞ്ചസാരയും അല്പം വെള്ളവും ചേർത്ത് സിറപ്പ് തയ്യാറാക്കുക. ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കാരറ്റ് മിശ്രിതം ചേർത്ത് തുടർച്ചയായി ഇളക്കണം. അല്പം നെയ്യും ഏലയ്ക്കാപ്പൊടിയും നാരങ്ങാനീരും ചേർത്ത് മിശ്രിതം പാനിൽ നിന്ന് വിട്ടു വരുന്ന പാകമാകുന്നത് വരെ വേവിക്കുക . ശേഷം നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റി തണുപ്പിക്കാൻ വയ്ക്കുക. തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് വിളമ്പാവുന്നതാണ് .
Carrot Sweet











































