(truevisionnews.com)കേരളീയ വിഭവങ്ങളിൽ വളരെ സ്വദിഷ്ടമായ ഒരു സീ ഫുഡ് വിഭവമാണ് ചെമ്മീൻ പൊരിച്ചത്. മസാലകൾ നന്നായി പുരട്ടി ക്രിസ്പിയായി പൊരിച്ചെടുത്ത ചെമ്മീനിന്റെ രുചി ഒരിക്കൽ കഴിച്ചാൽ മറക്കാനാവില്ല. ചെമ്മീൻ പൊരിച്ചത് കാണുമ്പോൾ തന്നെ വായിൽ കപ്പലോടുമല്ലെ .. എളുപ്പത്തിൽ ഒരു ചെമ്മീൻ പൊരിച്ചത് ഉണ്ടാക്കാൻ ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കു....
ചേരുവകൾ
ചെമ്മീൻ : 250 ഗ്രാം
മുളകുപൊടി : രണ്ട് ടിസ്പൂൺ
കുരുമുളകുപൊടി: അര ടിസ്പൂൺ
വെളുത്തുള്ളി :അഞ്ചല്ലി
ഇഞ്ചി : ചെറിയ കഷ്ണം
മഞ്ഞൾ പൊടി :അര ടിസ്പൂൺ
വെളിച്ചെണ്ണ : 50 മില്ലി
നാരങ്ങ : 1
കറിവേപ്പില : 2 തണ്ട്
പാകം ചെയ്യുന്ന വിധം
ചെമ്മീൻ കഴുകി വൃത്തിയാക്കിയ ശേഷം മഞ്ഞൾ പൊടി, മുളകുപൊടി കുരുമുളകുപൊടി, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്, ഉപ്പ് എന്നിവ ചേർത്ത് 15 _ 20 മിനിറ്റ് വെക്കുക. ശേഷം, വെളിച്ചെണ്ണയിൽ കറിവേപ്പിലയും ചേർത്ത് കുറഞ്ഞ തീയിൽ മസാല പിടിക്കുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, മസാല പുരട്ടിയ ചെമ്മീൻ നിരത്തി വെക്കുക. കറിവേപ്പില ചേർത്ത് ഇളക്കി ഇടത്തരം തീയിൽ ഇരുവശവും മൊരിഞ്ഞു വരുന്നത് വരെ (ഏകദേശം 6-7 മിനിറ്റ് ) വറുത്തെടുക്കുക. രുചി കരമായ ചെമ്മീൻ ഫ്രൈ തയ്യാർ.
prawns fry recipe











































