വടകര :(vatakara.truevisionnews.com) വടകര നിയമസഭാ നിയോജക മണ്ഡലത്തിൽപ്പെട്ട അഴിയൂർ വില്ലേജ് പരിധിയിലെ അഴിയൂർ ഹയർ സെക്കണ്ടറി സ്കൂൾ ആറാംനമ്പർ ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറില്ല. നിലവിൽ 1180 വോട്ടർമാറുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നിലവിലുള്ള ബി.എൽ ഒയെ മാറ്റി നിയമിച്ചിരുന്നു.
എന്നാൽ പകരം നിയമിക്കപ്പെട്ട ബൂത്ത് ലെവൽ ഓഫീസർ ഇതേവരെ ചുമതലയേൽക്കാതിരുന്നതിനെ തുടർന്ന് ബൂത്ത് തല പ്രവർത്തനം അവതാളത്തിലായി.ഇത് മൂലം വോട്ടേഴ്സ് സ്ലിപ്പ് വിതരണമടക്കമുള്ള പ്രവർത്തനങ്ങൾ അവതാളത്തിലാവും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കമ്മീഷനിങ് ഉൾപ്പെടെയുള്ള അടിയന്തര തിരഞ്ഞെടുപ്പ് ജോലികൾക്കിടെ, ബൂത്ത് ലെവൽ ഓഫീസറുടെ സഹായത്തോടെ പൂർത്തിയാക്കേണ്ട ഹോം വോട്ടിംഗ് ഉൾപ്പെടെയുള്ള ജോലികൾ വില്ലേജ് ജീവനക്കാരുടെ സഹായത്തോടെയാണ് ഇവിടെപൂർത്തിയാക്കാൻ സാധിച്ചത്.
എന്നാൽ വില്ലേജ് ജീവനക്കാർക്ക് നിരവധി പ്രവർത്തനങ്ങൾ നടത്തേണ്ട സ്ഥിതിയിൽ ബി.എൽ ഒയുടെ ജോലിചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.ചില ചരടുവലിയാണ് നിയമിച്ച ബി എൽ ഒ ചാർജ് എറ്റെടുക്കാൻ മടിക്കുന്നത് പിന്നില്ലെന്ന് ആക്ഷേപമുണ്ട്. ബൂത്ത് ലെവൽ ഓഫീസറെ നിയമിക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ വേണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.
Booth level officer not taking charge. Election work in progress



































