വടകര : (https://vatakara.truevisionnews.com/) സ്വാതന്ത്ര്യവും, ദേശീയ പതാകയും, ദേശീയഗാനവും ഈ രാജ്യത്തിന് നൽകിയ പ്രസ്ഥാനമാണ് കോൺഗ്രസ്സ് എന്നും , കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ , മതനിരപേക്ഷ ദേശീയത സംരഷിക്കപ്പെടണമെന്നും കപട ദേശീയവാദികളെ തിരിച്ചറിയണമെന്നും കർണാടക ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് ദേശീയ നേതാവുമായ ഡി.കെ.ശിവകുമാർ പറഞ്ഞു.
ഓർക്കാട്ടേരി ചന്ത മൈതാനിൽ നടന്ന യുഡിഎഫ് - ആർ എം പി ഐ മഹാസമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ഡികെ. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ എൻറെ പേരിലും ധാരാളം കേസുകളുണ്ട് . എന്നാൽ കേരളത്തിലെ ഇടത് നേതാക്കൾ അയ്യപ്പൻറെ സ്വർണ്ണം കട്ടതിൻ്റെ പേരിലാണ് കേസിൽ പ്രതികളായിട്ടുള്ളത്. ഞാനടക്കം ആയിരങ്ങൾ വിശ്വസിക്കുന്ന ദൈവത്തിൻ്റെ സ്വർണം പോലും കട്ടു കളയുന്നവരാണ് കേരളത്തിൽ ഭരിച്ചുകൊണ്ടിരിക്കുന്നത്.
സിബിഐ അന്വേഷണം നടത്താത്തതിൽ എനിക്ക് അത്ഭുതം തോന്നുന്നു. ഇത് കേരളത്തിലെ ഇടതുമുന്നണിയും മോദിയും തമ്മിലുള്ള ബന്ധത്തെ കാണിക്കുന്നുണ്ട്. ബംഗാളിലും കർണാടകത്തിലും തമിഴ്നാട്ടിലും എല്ലാം മുഖ്യമന്ത്രിയുമായി മോദിക്ക് ശത്രുതയുണ്ടാകുമ്പോൾ കേരളത്തിൽ വലിയ സൗഹൃദമാണ്.
ഇത് അന്തർധാരയെ സൂചിപ്പിക്കുന്നു. ദൈവത്തിന് നീതി കൊടുക്കാൻ കഴിയാത്തവർക്ക് എങ്ങനെയാണ് ജനത്തിന് നീതി കൊടുക്കാൻ കഴിയുമോ. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും പുതുതായി വ്യവസായങ്ങളോ ആരംഭിച്ചിട്ടില്ല. എത്ര തൊഴിലവസരങ്ങൾ സൃഷ്ടിച്ചു പദ്ധതികൾ കൊണ്ടുവന്നു.
എത്ര ആളോഹരി വരുമാനം വർദ്ധിപ്പിച്ചു അതിൻറെ ലിസ്റ്റ് വോട്ടർമാർക്ക് മുന്നേൽ അവതരിപ്പിക്കാൻ ധൈര്യമുണ്ടോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കുകയാണ്. കർണാടകത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമ്പോൾ ഭക്ഷ്യോല്പനകളുടെ വിലകുത്തനെ ഉയർന്ന നിലയിലായിരുന്നു ഈ വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ കോൺഗ്രസ് സർക്കാരിന് സാധിച്ചിട്ടുണ്ട്. ഇതുതന്നെ കേരളത്തിലും സാധ്യമാകും എന്നാണ് ഞാൻ നിങ്ങൾക്കുറപ്പ് തരുന്നത്.
കർണാടകത്തിൽ എല്ലാ കുടുംബനാഥകൾക്കും 2000 രൂപ മാസത്തിൽ കിട്ടുന്നു. എല്ലാ സ്ത്രീകളും ബസ്സിൽ സൗജന്യ യാത്ര നടത്തുന്നു. എന്തൊക്കെയാണോ ഞങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളത് അതു മുഴുവൻ ഞങ്ങൾ നടപ്പിൽ വരുത്തിയിട്ടുണ്ട്.
തൊഴിലില്ലായ്മയിൽ കേരളത്തിലെ യുവാക്കൾ പൊറുതിമുട്ടുകയാണ്. യുവാക്കളുടെ അന്തസ്സ് ഉയർത്തുന്ന രൂപത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള അവസരമൊരുക്കും. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനുവേണ്ടി ജീവൻ കൊടുക്കേണ്ടിവന്നതുപോലെ നാടിൻറെ നന്മക്ക് വേണ്ടി ജീവൻ കൊടുത്ത ഒരാളുടെ വിധവയാണ് ഇവിടെ മത്സരിക്കുന്നത്. കേരളീയർ ഉറക്കെ പറയാൻ ധൈര്യമുള്ളവരാണ്. തീരുമാനമെടുക്കാൻ ശേഷിയുള്ളവരാണ്.
ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി. നാടിൻറെ സർവകമായ പുരോഗതിക്കുവേണ്ടി യുഡിഎഫിന് അധികാരത്തിലെത്താൻ നിങ്ങളുടെ വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തണം ആവശ്യപ്പെട്ടു. എം.പി അബ്ദുൽ സമദ് സമദാനി , ശ്രീനാദേവി കുഞ്ഞമ്മ, എൻ വേണു കെ കെ രാമ കോട്ടയം രാധാകൃഷ്ണൻ പി ജാഫർ, എം സി വടകര, ടി ആർ ചന്ദ്രൻ എന്നിവർ സംസാരിച്ചു .
Democratic and secular nationalism must be protected - DKShivakumar





































