'ഉയരുന്ന പരാതികൾ '; 'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' നിക്ഷേപ തട്ടിപ്പിന് ഒഞ്ചിയം സ്വദേശിനി ഇരയായി

'ഉയരുന്ന പരാതികൾ '; 'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' നിക്ഷേപ തട്ടിപ്പിന് ഒഞ്ചിയം സ്വദേശിനി ഇരയായി
Jun 4, 2026 10:32 AM | By Fidha Parvin
#LATEST NEWS #Onchiyam #'Vishwadeepti Multi-State Agri Cooperative Society'

വടകര: (https://vatakara.truevisionnews.com/) ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് സഹകരണ സൊസൈറ്റിയുടെ പേരിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. വടകരയിൽ പ്രവർത്തിക്കുന്ന 'വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി' എന്ന സ്ഥാപനത്തിനും അതിന്റെ ഡയറക്ടർമാർക്കും എതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഒഞ്ചിയം സ്വദേശിനി കാർത്തിക ഹൗസ് ഷേജിയുടെ പരാതിയിലാണ് പോലീസ് നടപടി. 2021 സെപ്റ്റംബർ 28-ന് പ്രതികൾ പരാതിക്കാരിയെ സമീപിച്ച് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന വാർഷിക പലിശ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച് ഷേജി ഒരു ലക്ഷം രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ചു.

എന്നാൽ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച മുതലോ, വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരിച്ചുനൽകാതെ പ്രതികൾ വിശ്വാസവഞ്ചനയും ചതിയും കാണിച്ചെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. പണം തിരികെ ചോദിച്ചപ്പോൾ കൃത്യമായ മറുപടി നൽകാതെ സൊസൈറ്റി അധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നു. സംഭവത്തിൽ വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർമാരെ പ്രതികളാക്കി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ പേരിൽ നിലവിൽ ഒരുപാട് പരാതികൾ ഇതിന് മുൻപും വന്നിട്ടുണ്ട് .

Content Highlight: A native of Onchiyam fell victim to the investment fraud of 'Vishwadeepti Multi-State Agri Cooperative Society'

#LATEST NEWS #Onchiyam #'Vishwadeepti Multi-State Agri Cooperative Society'

Next TV

Related Stories
കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്  സൊസൈറ്റി ഭാരവാഹികളെ ചോദ്യം ചെയ്യും

Jun 4, 2026 10:59 AM

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് സൊസൈറ്റി ഭാരവാഹികളെ ചോദ്യം ചെയ്യും

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് സൊസൈറ്റി ഭാരവാഹികളെ ചോദ്യം...

Read More >>
പ്രക്ഷോഭങ്ങൾക്ക് ഫലം കണ്ടു: കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാതയ്ക്ക് അനുമതിയായി

Jun 3, 2026 10:24 PM

പ്രക്ഷോഭങ്ങൾക്ക് ഫലം കണ്ടു: കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാതയ്ക്ക് അനുമതിയായി

ജനകീയ പ്രക്ഷോഭങ്ങൾക്ക് ഒടുവിൽ കുഞ്ഞിപ്പള്ളി ടൗണിൽ ദേശീയ പാത അതോററ്ററി അടിപ്പാത...

Read More >>
വിജയോത്സവം; പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

Jun 3, 2026 12:32 PM

വിജയോത്സവം; പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം...

Read More >>
മഴക്കാല മുന്നൊരുക്കം; എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി

Jun 3, 2026 11:57 AM

മഴക്കാല മുന്നൊരുക്കം; എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി

എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം...

Read More >>
ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി യോഗം

Jun 3, 2026 11:38 AM

ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി യോഗം

ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി...

Read More >>
നീതി വേണം ; സൗദയുടെ കുടികിടപ്പ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 15-ന് മാർച്ചും 25 മുതൽ സത്യാഗ്രഹവും

Jun 3, 2026 10:28 AM

നീതി വേണം ; സൗദയുടെ കുടികിടപ്പ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 15-ന് മാർച്ചും 25 മുതൽ സത്യാഗ്രഹവും

നീതി വേണം ; സൗദയുടെ കുടികിടപ്പ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 15-ന് മാർച്ചും 25 മുതൽ...

Read More >>
Top Stories

News Roundup

Entertainment News