#latest news #vadakara #Vadakara Municipality #Shigella
വടകര:(vatakara.truevisionnews.com) നഗരസഭ പരിധിയിൽ ഷിഗല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി നഗരസഭ ആരോഗ്യവിഭാഗം. നഗരസഭ 17-ാം വാർഡ് കുറുമ്പയിലെ നാലു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടി ആരോഗ്യവതിയാണ്.
രോഗ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ ചെയർപേഴ്സൺ പി കെ ശശിയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ കുട്ടിയുടെ വീട് സന്ദർശിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടത്തുന്നതിനായി വീട്ടിലെ കിണർ വെള്ളം ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.
പ്രദേശത്തെ വിടുകളിലെ കിണറുകൾ ക്ലോറിനേഷൻ, സുപ്പർ ക്ലോറിനേഷൻ എന്നിവയും ചെയ്തിട്ടുണ്ട്. ആരോഗ്യവിഭാഗം എട്ട് സ്‌ക്വാഡുകളായി പ്രദേശത്തെ 260ലേറെ വീടുകളിൽ സർവേ നടത്തിയതിൽ നിന്ന് പുതിയ രോഗികളെയൊന്നും കണ്ടെത്തിയിട്ടില്ല. ബോധവൽക്കരണവും നടക്കുന്നുണ്ട്.
കുട്ടിപഠിക്കുന്ന വിദ്യാലയത്തിലെ മറ്റു കുട്ടികളിലൊന്നും സമാനമായ രോഗലക്ഷണങ്ങൾ കണ്ട ത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെ ന്ന് ആരോഗ്യവിഭാഗം അറിയിച്ചു .സ്ഥിരംസമിതി അധ്യക്ഷൻ വി കെ വിനു, കൗൺസിലർ ശരണ്യ വാഴ യിൽ, ഹെൽത്ത് ഇൻസ്പെക്ടർ മാർ, ആശവർക്കർമാർ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു .
Content Highlight: Vadakara Municipality intensifies Shigella prevention activities












































