#latest news #DYFI protests #'Kafir' screenshot case #vadakara
വടകര: (vatakara.truevisionnews.com) കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വ ത്തിൽ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.
യുഡിഎ ഫ് പൊലീസ് മാധ്യമ ഭീകരതയെ തിരായി നടന്ന പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കാളികളായി. കേളുഏട്ടൻ-പി പി ശങ്കരൻ സ്മാരക
പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ടി ടി ജെനീഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് കെ അരുൺ, എം കെ വികേഷ്, ആർ എസ് റിബേഷ് എന്നിവർ സംസാരിച്ചു. എൻ ഷിജിൻ സ്വാഗതവും പി എസ് അർജുൻ നന്ദിയും പറഞ്ഞു .
Content Highlight: DYFI protests arrest of activist in 'Kafir' screenshot case
#latest news #DYFI protests #'Kafir' screenshot case #vadakara







































.jpeg)





