തെളിവ് നശിപ്പിച്ചു ;കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തള്ളി

തെളിവ് നശിപ്പിച്ചു ;കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തള്ളി
Jun 18, 2026 01:06 PM | By Fidha Parvin
#latest news #Bail denied #Jithin Bhaskar #DYFI #Kafir screenshot case

വടകര: (vatakara.truevisionnews.com)  വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല. ജാമ്യാപേക്ഷ കോടതി തള്ളി. വടകര സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജിതിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവാധി.

അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ടര്‍ ചാനലിന് ലഭിച്ചു.

ഡേറ്റ തിരിച്ചെടുക്കാന്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചപ്പോള്‍ ഫോണില്‍ നിന്ന് യാതൊരു ഡാറ്റയും തിരിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കാനുള്ള തീരുമാനമെടുക്കുന്നത്. ഈ ഫോണില്‍ വെച്ചാണ് സ്‌ക്രീന്‍ഷോട്ട് തയ്യാറാക്കിയതെന്നാണ് പൊലീസ് നിഗമനം.

തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിന്‍ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Bail denied to DYFI leader Jithin Bhaskar, accused in Kafir screenshot case

#latest news #Bail denied #Jithin Bhaskar #DYFI #Kafir screenshot case

Next TV

Related Stories
പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ

Jun 18, 2026 12:42 PM

പ്രതീകാത്മക ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി സ്‌കൂൾ

ഫിഫ വേൾഡ് കപ്പ് മത്സരവുമായി മുട്ടുങ്ങൽ സൗത്ത് യു.പി...

Read More >>
വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ് ചുമതലയേറ്റു

Jun 18, 2026 10:59 AM

വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ് ചുമതലയേറ്റു

വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ്...

Read More >>
രാഷ്ട്രീയ ഗൂഢാലോചന; 'കാഫിർ' സ്ക്രീൻഷോട്ട് കേസ് പ്രവർത്തകന്റെ അറസ്റ്റിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി

Jun 18, 2026 10:27 AM

രാഷ്ട്രീയ ഗൂഢാലോചന; 'കാഫിർ' സ്ക്രീൻഷോട്ട് കേസ് പ്രവർത്തകന്റെ അറസ്റ്റിൽ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി

'കാഫിർ' സ്ക്രീൻഷോട്ട് കേസ് പ്രവർത്തകന്റെ അറസ്റ്റിൽ ഡിവൈഎഫ്ഐ പ്രതിഷേധം...

Read More >>
ഷിഗല്ല; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി വടകര നഗരസഭ

Jun 18, 2026 10:10 AM

ഷിഗല്ല; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി വടകര നഗരസഭ

ഷിഗല്ല പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി വടകര...

Read More >>
വ്യാജ സ്ക്രീൻഷോർട്ട്; പങ്കാളികളായ മുഴുവൻ പേരെയും പിടികൂടണം- യുഡിഎഫ്

Jun 17, 2026 09:28 PM

വ്യാജ സ്ക്രീൻഷോർട്ട്; പങ്കാളികളായ മുഴുവൻ പേരെയും പിടികൂടണം- യുഡിഎഫ്

വ്യാജ സ്ക്രീൻഷോർട്ട്, പങ്കാളികളായ മുഴുവൻ പേരെയും പിടികൂടണം -...

Read More >>
'ശാസ്ത്ര വായന'; കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വടകരയിൽ വേറിട്ട വായനദിന പദ്ധതി

Jun 17, 2026 02:10 PM

'ശാസ്ത്ര വായന'; കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വടകരയിൽ വേറിട്ട വായനദിന പദ്ധതി

കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വടകരയിൽ വേറിട്ട വായനദിന...

Read More >>
Top Stories

News Roundup

Entertainment News