Jun 19, 2026 10:22 AM

#Latest News #Chola Residents Association #Annual General Body Meeting

മേമുണ്ട: (vatakara.truevisionnews.com) വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലെ മേമുണ്ട മഠം ഭാഗം ചോല റസിഡന്റ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം മേമുണ്ട അക്ഷയ ചാരിറ്റബിൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

എ.എം. പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ മത്സര പരീക്ഷകളിൽ വിജയികളായ ഹർഷിൻ എ.എം., ഹരിചന്ദ് എസ്., അഫ്ര ഫാത്തിമ, ജൈനവ് എന്നിവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.

ചോലയുടെ സ്ഥാപക പ്രസിഡന്റായ ഒതയോത്ത് അബ്ദുറഹിമാൻ ഹാജിയെ പ്രസിഡണ്ട് എ.എം. പ്രകാശനും സെക്രട്ടറി മനോജ് കുന്നുമ്മലും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.

ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളായി മനോജ് കുന്നുമ്മൽ (പ്രസിഡന്റ്), പ്രമോദ് പുതുക്കുടി (സെക്രട്ടറി), സരോജ നെരോത്ത് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. മനോജ് കുന്നുമ്മൽ സ്വാഗതവും കുളങ്ങരത്ത് ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Content Highlight: Chola Residents Association, Annual General Body Meeting

#Latest News #Chola Residents Association #Annual General Body Meeting

Next TV

Top Stories










News Roundup