#Latest news #Vadakara #Revenue Tower #Kozhikode #Kerala Government #K.K Rama MLA
വടകര : (vatakara.truevisionnews.com) വടകര റവന്യൂ ടവർ സാങ്കേതിക തടസ്സം പരിഹരിച്ച് നിർമ്മാണ പ്രവർത്തി ആരംഭിക്കാൻ ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും യോഗത്തിലാണ് തീരുമാനം. കെ കെ രമ എംഎൽഎ, ആർഡിഓ കെ കെ പ്രസിൽ എന്നിവരും വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.
നേരത്തെ തന്നെ റവന്യൂ ടവർ നിർമാണത്തിനായി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതിനാൽ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയിരുന്നു.
എന്നാൽ പ്രവർത്തി ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ കാണിച്ച് ഊരാളുങ്കൽ സൊസൈറ്റി റിപ്പോർട്ട് സമർപ്പിച്ചതിനേ തുടർന്നാണ് കളക്ടറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് തടസ്സങ്ങൾ പരിഹരിക്കാൻ തീരുമാനമായത്.
പഴയ താലൂക്ക് ഓഫീസിന്റെ സെപ്റ്റിക് ടാങ്ക് , മാലിന്യങ്ങൾ ശേഖരിച്ചിരുന്ന ടാങ്ക്, മുറിച്ചിട്ട മരങ്ങൾ, കെഎസ്ഇബി പോസ്റ്റുകൾ എന്നിവയാണ് നിർമ്മാണ സ്ഥലത്ത് നിലം ഒരുക്കുന്നതിന് തടസമായി സൊസൈറ്റി കണ്ടെത്തിയത്.

ഇവ ഒഴിവാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനും അതിനനുസരിച്ച് പ്രവർത്തികൾ നടത്താനും യോഗത്തിൽ ധാരണയായി. രണ്ടുമാസത്തിനുള്ളിൽ റവന്യൂ ടവറിൻ്റെ പ്രവർത്തി ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
Content Highlight: Vadakara Revenue Tower Construction to Begin Soon, Technical Issues Resolved
#Latest news #Vadakara #Revenue Tower #Kozhikode #Kerala Government #K.K Rama MLA














































