ഫുട്ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം; റഫറി കുഴഞ്ഞുവീണു മരിച്ചു
adimage

ഫുട്ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം; റഫറി കുഴഞ്ഞുവീണു മരിച്ചു

ഫുട്ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം; റഫറി കുഴഞ്ഞുവീണു മരിച്ചു adimage
2026-07-23T06:32:00 | By VIPIN P V
#Latest News #Sudden Death #Heart Attack #Kasaragod News

കാസർകോട്: ( www.truevisionnews.com ) കാസർകോട് കുമ്പളയിൽ ഫുട്ബോൾ കളിക്കിടെ റഫറി കുഴഞ്ഞുവീണ് മരിച്ചു. കുമ്പള ഉളുവാർ ബദ്രിയ മൻസിൽ സ്വദേശി അബ്ദുല്ലയുടെയും ഖദീജയുടെയും മകൻ ഹസ്സൻ ഉളുവാർ (46) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 6 മണിയോടെ കുമ്പളയിലെ ഫുട്ബോൾ മൈതാനത്ത് നടന്ന മത്സരത്തിൽ റഫറിയായി നിൽക്കുന്നതിനിടെയാണ് സംഭവം. കളി നടക്കുന്നതിനിടെ പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ട ഹസ്സൻ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.ഹസ്സൻ പ്രദേശത്തെ പ്രശസ്തനായ ഫുട്ബോൾ കളിക്കാരനും റഫറിയുമായിരുന്നു.

നാട്ടിലെ വിവിധ ടൂർണമെന്റുകളിൽ സ്ഥിരമായി റഫറിയിങ് നടത്താറുണ്ടായിരുന്നു. കായികക്ഷമതയുള്ള ആളായിരുന്ന ഹസ്സന്റെ പെട്ടെന്നുള്ള മരണം നാട്ടുകാരെ ഞെട്ടിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കൂടുതൽ കാരണങ്ങൾ വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വേണ്ടിവരും.

ഭാര്യ: സമീറ. മകൾ: ഖദീജ അൻഫാ. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഇന്ന് ഉളുവാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.പ്രദേശത്തെ കായിക-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന ഹസ്സന്റെ മരണത്തിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.

Content Highlight: Kasaragod: 46-Year-Old Man Dies After Collapsing During Football Match in Kumbala

#Latest News #Sudden Death #Heart Attack #Kasaragod News

adimage

Next TV

Related Stories
പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ

Jul 23, 2026 08:34 AM

പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ

കോട്ടയം കങ്ങഴ പത്തനാട്ടിൽ വ്യക്തിവിരോധത്തെ തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമ രാധാകൃഷ്ണപിള്ളയ്ക്ക് പരിക്ക്. പ്രതി സൂരജ് വി....

Read More >>
കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്

Jul 23, 2026 08:31 AM

കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്

കോഴിക്കോട് കൂടരഞ്ഞി - മുക്കം റോഡിൽ വർക്ക്‌ഷോപ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്....

Read More >>
ശബരിമല തന്ത്രിസ്ഥാനം: കണ്ഠരര് രാജീവര് തുടരുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

Jul 23, 2026 07:32 AM

ശബരിമല തന്ത്രിസ്ഥാനം: കണ്ഠരര് രാജീവര് തുടരുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

സ്വർണക്കൊള്ള കേസിലെ പ്രതിയായ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തുടരണോ എന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് തീരുമാനം. മകൻ ബ്രഹ്മദത്തനെ...

Read More >>
adimage
മൂന്ന്‌ കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം; എലത്തൂർ എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കോഴിക്കോട് സൈബർ പൊലീസിന്റെ പിടിയിൽ

Jul 23, 2026 07:24 AM

മൂന്ന്‌ കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം; എലത്തൂർ എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കോഴിക്കോട് സൈബർ പൊലീസിന്റെ പിടിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് 3 കോടി ആവശ്യപ്പെട്ടു. ഡൽഹി സ്വദേശികളായ 2 പേർ...

Read More >>
സംസ്ഥാനത്ത് ഇന്ന് കെഎസ്‍യു എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 06:56 AM

സംസ്ഥാനത്ത് ഇന്ന് കെഎസ്‍യു എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

നീറ്റ് ക്രമക്കേടില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്‌യുവും എഐഎസ്എഫും ഇന്ന് കേരളത്തില്‍...

Read More >>
പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥിയായ വയനാട് സ്വദേശി പിടിയില്‍

Jul 23, 2026 05:51 AM

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥിയായ വയനാട് സ്വദേശി പിടിയില്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി സീനിയർ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു....

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage