ശബരിമല തന്ത്രിസ്ഥാനം: കണ്ഠരര് രാജീവര് തുടരുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം ഇന്ന്
adimage

ശബരിമല തന്ത്രിസ്ഥാനം: കണ്ഠരര് രാജീവര് തുടരുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

ശബരിമല തന്ത്രിസ്ഥാനം: കണ്ഠരര് രാജീവര് തുടരുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം ഇന്ന് adimage
2026-07-23T07:32:00 | By VIPIN P V
#Latest News #Sabarimala #Kantararu Rajeevar #Travancore Devaswom Board #Gold Smuggling Case

തിരുവനന്തപുരം: ( www.truevisionnews.com ) ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവരർ തുടരണമോ എന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് നിർണായക തീരുമാനമെടുക്കും. ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാകുക.

സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതും കോടതി കർശന ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തിയതുമാണ് രാജീവരുടെ തന്ത്രിസ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചുമതലയിൽ നിന്ന് മാറ്റുന്ന കാര്യവും ബോർഡ് ഗൗരവമായി പരിഗണിക്കുന്നുണ്ട്.

അതേസമയം, പകരം തന്റെ മകൻ ബ്രഹ്മദത്തന് തന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരർ അടുത്തിടെ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ഒഴിവാകാൻ ആവശ്യപ്പെടുന്നത്. ചടങ്ങുകൾ നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നവംബർ 16ന് തുടങ്ങുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തെ ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള ഇന്റർവ്യൂ പ്രക്രിയയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും രാജീവരർ ബോർഡിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.തന്ത്രിസ്ഥാനം സംബന്ധിച്ച് ബോർഡിന് അനുയോജ്യമായ തീരുമാനം എടുക്കാമെന്ന ഹൈക്കോടതിയുടെ നിർദേശം കൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തെ യോഗം ഏറെ പ്രാധാന്യമർഹിക്കുന്നത്.

ശബരിമലയിലെ താന്ത്രിക അവകാശമുള്ള താഴ്മൺമഠത്തിൽ നിന്നുള്ള കണ്ഠരര് മോഹനരും രാജീവരരുമാണ് ഇതുവരെ തന്ത്രിസ്ഥാനം വഹിച്ചിരുന്നത്. ജസ്റ്റിസ് പരിപൂർണൻ കമ്മീഷന്റെ നിർദേശപ്രകാരം മോഹനരെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയപ്പോൾ മകൻ മഹേഷ് മോഹനരെ തന്ത്രിയായി നിയമിച്ചിരുന്നു.

സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായതിനാൽ നിലവിലെ സാഹചര്യത്തിൽ തന്ത്രിപദവിയിൽ തുടരുന്നത് ഉചിതമല്ലെന്ന് വിലയിരുത്തിയാണ് രാജീവരർ സ്വയം പിൻവാങ്ങാൻ തീരുമാനിച്ചതെന്നാണ് സൂചന. ബോർഡിന്റെ തീരുമാനം മണ്ഡല-മകരവിളക്ക് തീർത്ഥാടന ക്രമീകരണങ്ങളെയും സ്വാധീനിക്കും

Content Highlight: Sabarimala Tantri Decision Today: Travancore Devaswom Board to Decide on Kantararu Rajeevar

#Latest News #Sabarimala #Kantararu Rajeevar #Travancore Devaswom Board #Gold Smuggling Case

adimage

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

Jul 23, 2026 09:29 AM

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു. സർക്കാരിന്റെ രാഷ്ട്രീയ സമ്മർദമെന്ന്...

Read More >>
ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പകരം വീട്ടൽ..! പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്‍ അനുഭാവിയുടെ ഷെഡ് കത്തിനശിപ്പിച്ചതായി പരാതി, മധുസൂധനനെതിരെ ഗുരുതര ആരോപണം

Jul 23, 2026 09:24 AM

ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പകരം വീട്ടൽ..! പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്‍ അനുഭാവിയുടെ ഷെഡ് കത്തിനശിപ്പിച്ചതായി പരാതി, മധുസൂധനനെതിരെ ഗുരുതര ആരോപണം

കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ അനുഭാവിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ ഷെഡ്ഡിന് തീയിട്ടു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ്...

Read More >>
കുടയെടുത്തോളൂ, മഴ കലിപ്പിലാണ്..! കാസർകോട്ടും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്

Jul 23, 2026 09:13 AM

കുടയെടുത്തോളൂ, മഴ കലിപ്പിലാണ്..! കാസർകോട്ടും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട്. മണിക്കൂറിൽ 40-60 കി.മീ വരെ വേഗതയിൽ...

Read More >>
adimage
കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ

Jul 23, 2026 08:58 AM

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ

കോഴിക്കോട് കൂടരഞ്ഞി - മുക്കം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അഭിജിത്ത് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്....

Read More >>
  ഒളിവിൽ കഴിയുകയാണോ? ക്ഷേത്ര ദർശനത്തിന് ഇറങ്ങിയ അമ്മയെയും രണ്ടു മക്കളെയും കാണാതായ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

Jul 23, 2026 08:57 AM

ഒളിവിൽ കഴിയുകയാണോ? ക്ഷേത്ര ദർശനത്തിന് ഇറങ്ങിയ അമ്മയെയും രണ്ടു മക്കളെയും കാണാതായ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊല്ലം ഇരവിപുരത്ത് യുവതിയെയും 12, 3.5 വയസ്സുള്ള കുട്ടികളെയും ഞായറാഴ്ച മുതൽ കാണാനില്ല. ക്ഷേത്ര ദർശനം പറഞ്ഞിറങ്ങിയ ഇവരുടെ വാഹനം തെന്മല വഴി...

Read More >>
പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ

Jul 23, 2026 08:34 AM

പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ

കോട്ടയം കങ്ങഴ പത്തനാട്ടിൽ വ്യക്തിവിരോധത്തെ തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമ രാധാകൃഷ്ണപിള്ളയ്ക്ക് പരിക്ക്. പ്രതി സൂരജ് വി....

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage