വടകര:(vatakara.truevisionnews.com) ജീവകാരുണ്യ വിഴിയിൽ വേറിട്ട ചരിത്രം തീർത്ത സുനിൽ മുതുവന വീണ്ടും പാവങ്ങളുടെ കണ്ണീരൊപ്പാൻ എത്തുന്നു.
പരസഹായം ഇല്ലാത്ത നിർധന രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്താനും കൂട്ടിരിക്കാനും സഹായം ചെയ്യുന്ന സുനിൽ മുതു വന രംഗത്ത്.
25 പേർക്കുള്ള ശസ്ത്രക്രിയ കേമ്പ് ജൂൺ 21ന് ആരംഭിക്കും. മൂത്രക്കല്ല് മൂത്ര സംബന്ധമായ ശസ്ത്രക്രിയ ആവശ്യമുള്ളവർക്കാണ് ഇത്തവണ സഹായം ചെയ്യുന്നത്.
ജില്ലയിലെ തെരഞ്ഞെടുത്ത ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തുക. ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് അതുവഴി സഹായം ലഭ്യമാക്കും.
പരിധിയിൽ വരാത്ത പരിശോധനകളും മറ്റു ചെലവുകളും സുനിൽ വഹിക്കു. ആദ്യം രണ്ടുപേർക്കാണ് ശസ്ത്രക്രിയ നടത്തുക. കോൺക്രീറ്റ് ജോലി ചെയ്യുന്ന വരുമാനത്തിൽ നിന്ന് വിഹിതം മാറ്റിവച്ചാണ് ശാസ്ത്രക്രിയ സഹായം ചെയ്യുന്നത്.
സുനിലിൻ്റെ നേതൃത്വത്തിൽ ഇതിനകം 300 ൽപരം പാവപ്പെട്ടവർക്ക് സൗജന്യമായി കണ്ണട നൽകി കഴിഞ്ഞു.
#SunilMuthuvana #cofounder #The #plan #provide #free #surgery #patients