ഒഞ്ചിയം: (vatakara.truevisionnews.com)ചോമ്പാല മത്സ്യബന്ധന തുറമുഖം കേന്ദ്രീകരിച്ച് കുഞ്ഞൻ മത്തി പിടിക്കുന്നതിന് നിയന്ത്രണം.
അടുത്ത 20 ദിവസത്തേക്ക് കുഞ്ഞൻമത്തി പോലുള്ള ചെറുമത്സ്യങ്ങളെ പിടിക്കാൻ പാടില്ല. ചൊവ്വാഴ്‌ച ഹാർബറിൽ ഫിഷറീസ് ഓഫീസർ ശ്യാമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കുഞ്ഞൻ മത്തി വ്യാപകമായി പിടിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയായി.
ചോമ്പാല കേന്ദ്രീകരിച്ച് വൻതോതിൽ കുഞ്ഞൻമത്തി പിടിച്ച് ഫിഷ് മില്ലുകളിലേക്ക് കയറ്റി അയക്കുന്നതുമൂലമുണ്ടാകുന്ന നഷ്‌ടം സംബന്ധിച്ച് നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു.
നിർദിഷ്ട വലുപ്പത്തിൽ കുറഞ്ഞ ചെറുമത്സ്യങ്ങൾ ഇടകലർന്ന് വരുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം. നിയന്ത്രണത്തിന് ചെറുമത്സ്യങ്ങളെ തനിയെ പിടിക്കരുതെന്ന് നിർദ്ദേശമുണ്ട്.
കോസ്റ്റൽ പോലീസ്, പരമ്പരാഗത മത്സ്യത്തൊഴിലാളി പ്രതിനിധി, ദല്ലാൾ, ബോട്ട് ഉടമകൾ, ചുമട്ട് തൊഴിലാളികൾ, ഹാർബർ എൻജിനിയർ, കോസ്റ്റൽ പോലീസ് തുടങ്ങിയവരുടെ പ്രതിനിധികളും തീരദേശ പോലീസ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു.
#Regulation #catch #juvenile #herring #Chompala #Harbour