ആയഞ്ചേരി: (vatakara.truevisionnews.com)സി പി എം ജനറൽ സിക്രട്ടരിയും ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ സാരഥിയും, ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും മതനിരപേക്ഷതയുടെയും കാവൽ ഭടനുമായിരുന്ന സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ആയഞ്ചേരിയിലെ പൗരാവലി അനുശോചനം രേഖപ്പെടുത്തി.
ആയഞ്ചേരി ടൗണിൽ ചേർന്ന അനുശോചനയോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ അബ്ദുൾഹമീദ് അധ്യക്ഷം വഹിച്ചു.
കെ.വി ജയരാജൻ അനുശോചന പ്രമേയം വായിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ സോമൻ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, കണ്ണോത്ത് ദാമോദരൻ, രാമദാസ് മണലേരി, സി.വി. കുഞ്ഞിരാമൻ, എം ഇബ്രായി മാസ്റ്റർ , കണ്ടോത്ത് കുഞ്ഞിരാമൻ, മുത്തുതങ്ങൾ, കരിം ടി.കെ, മൻസൂർ എടവലത്ത്, ബാബു കൊയിലോത്ത്, പറമ്പത്ത് കുഞ്ഞിരാമൻ, സുരേഷ് എൻ കെ , അനിൽ ആയഞ്ചേരി,രനീഷ് ടി.കെ എന്നിവർ സംസാരിച്ചു.
#Ayanchery #condolences #SitaramYechury