#SunilMuthuva | തെരുവിൽ അന്തിയുറങ്ങുന്നവർക്ക്; ഓണക്കൈനീട്ടവുമായി എട്ടാം വർഷവും സുനിൽ മുതുവ

 #SunilMuthuva | തെരുവിൽ അന്തിയുറങ്ങുന്നവർക്ക്; ഓണക്കൈനീട്ടവുമായി എട്ടാം വർഷവും സുനിൽ മുതുവ
Sep 16, 2024 07:04 PM | By Jain Rosviya

വടകര:(vatakara.truevisionnews.com)തെരുവിൽ അന്തിയുറങ്ങുന്നവർക്കും കിടപ്പിലായ രോഗികൾക്കും കൈനീട്ടവും ഭക്ഷണകിറ്റുമായി ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന.

ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും അന്തി ഉറങ്ങുന്നവർക്കും രോഗികൾക്കും സാമ്പത്തിക സഹായവും ഭക്ഷണകിറ്റും നൽകിയത് നൂറിൽപരം പേർക്ക് സഹായം ചെയ്തു.

മണിയൂർ ഗ്രാമ പഞ്ചായത്തിൽ മുതുവനയിൽ കേളു, ജാനു എന്നിവരുടെ മകനായി ജനിച്ച സുനിൽ മുതുവന എന്ന മനുഷ്യസ്നേഹിയെ വടകരക്കാർക്ക് സുപരിചിതമാണ് .

നിർമ്മാണ മേഖലയിൽ കോൺക്രീറ്റ് ജോലി കരാർ എടുത്ത് ജീവിതമാർഗം കണ്ടെത്തുന്ന സുനിൽ ജോലികളിൽ നിന്ന് തനിക്ക് ലഭിക്കുന്ന രൂപയിൽ നിന്നും സമ്പാദ്യമെന്ന വഴി തേടാതെ സാമ്പത്തിക പ്രയാസവും, ദുരിതവും അനുഭവിക്കുന്ന പാവങ്ങൾക്ക് കൈത്താങ്ങായും അവരുടെ കഷ്ടതകളിൽ സാന്ത്വനമേകിയും, ചികിത്സാ ചെലവ് ഏറ്റെടുത്ത് നടത്തി വരുന്നതിലും, കൂട്ടിരിപ്പിന് ആളുകൾ ഇല്ലാത്തവരോടൊപ്പം കൂട്ടിരിക്കുകയും ചെയ്യുന്ന സുനിൽ എന്ന മനുഷ്യൻറെ കരുതൽ നമുക്ക് കാണാൻ കഴിയുന്നു.

വടകര സർക്കാർ ആശുപത്രി കേന്ദ്രീകരിച്ചും, കോഴിക്കോട് മെഡിക്കൽ കോളേജ് , മലബാർ മെഡിക്കൽ കോളേജ് , വടകര പരിസര പ്രദേശങ്ങളിലെ ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചും രോഗികൾക്ക് വേണ്ട ചികിത്സ ഉറപ്പ് വരുത്തുന്നതിനോടൊപ്പം, ശസ്ത്രക്രിയ എന്നിവയ്ക്കുള്ള സാമ്പത്തിക സഹായവും ചെയ്തു വരുന്നു.

കൂടാതെ വടകരയിലെ റെസിഡൻസ് അസോസിയേഷൻ മുഖേന ക്യാമ്പുകൾ സംഘടിപ്പിച്ചതിൽ നിന്നും തിരഞ്ഞെടുത്ത 200ൽ പരം നിർധനർക്ക് സൗജന്യ കണ്ണു പരിശോധനയും ശസ്ത്രക്രിയ വേണ്ടവർക്ക് മലബാർ മെഡിക്കൽ കോളേജിലെ നേത്ര വിഭാഗം വിദഗ്ധൻ ഡോക്ടർ ഇർഷാദിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ചിലവ് വഹിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് ലഭിച്ചതിന് പുറമേ വിവിധ സംഘടനകളിൽ നിന്നും മന്ത്രിമാരിൽ നിന്നും,എംപി,എംഎൽഎ, എന്നിവരിൽ നിന്നും ആദരവുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ ജവഹർ നവോദയ ഹയർ സെക്കൻഡറി വിഭാഗം പി.ടി.സി പ്രസിഡന്റായും മണിയൂർ ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റായും സാമൂഹിക ക്ഷേമപ്രവർത്തനങ്ങളിൽ കടത്തനാടിൻറെ മണ്ണിൽ നിറ സാന്നിധ്യമായും പ്രവർത്തിച്ചുവരുന്ന സുനിൽ ജില്ലയ്ക്ക് പുറത്തും അറിയപ്പെട്ട് തുടങ്ങി.

ഭാര്യ: വിജില, മക്കൾ: സൗരവ്, ആദി എന്നിവരാണ് കുടുംബാംഗങ്ങൾ.

കുടുംബം നൽകുന്ന പിൻതുണയാണ് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നത് എന്ന് സുനിൽ മുതുവന പറയുന്നു.

#those #who #end #up #sleeping #streets #SunilMuthua #8th #year #Onakaineettam

Next TV

Related Stories
#CPI | കെ എം കൃഷ്ണന്റയും ടി പി മൂസ്സയുടേയും ചരമ വാർഷിക ദിനം ആചരിച്ച് സിപിഐ

Oct 15, 2024 01:37 PM

#CPI | കെ എം കൃഷ്ണന്റയും ടി പി മൂസ്സയുടേയും ചരമ വാർഷിക ദിനം ആചരിച്ച് സിപിഐ

കാലത്ത് കെ എം കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പ ചക്രം...

Read More >>
 #KhasiFoundation | മദ്രസകളെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം -ഖാസി ഫൗണ്ടേഷൻ

Oct 15, 2024 12:46 PM

#KhasiFoundation | മദ്രസകളെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം -ഖാസി ഫൗണ്ടേഷൻ

ബാലാവകാശ കമ്മിഷനെ കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മദ്രസകളെ പാടെ ഇല്ലാതാക്കാനാണ് ശ്രമം...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 15, 2024 12:32 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#DrKMBharathan | വിടി സ്മരണ; കടത്തനാടിന്റെ പൈതൃക൦ അടയാളപ്പെടുത്തിയ കവി -ഡോ: കെ എം ഭരതൻ

Oct 15, 2024 10:03 AM

#DrKMBharathan | വിടി സ്മരണ; കടത്തനാടിന്റെ പൈതൃക൦ അടയാളപ്പെടുത്തിയ കവി -ഡോ: കെ എം ഭരതൻ

വടകരയുടെ മണ്ണിൽ ചവിട്ടിനിന്ന് തത്വശാസ്ത്രങ്ങളെക്കുറിച്ചും മനുഷ്യസ്നേഹത്തെക്കുറിച്ചും അദ്ദേഹ൦...

Read More >>
Top Stories










News Roundup