ഒഞ്ചിയം: (vatakara.truevisionnews.com) സംയോജിത പച്ചക്കറി കൃഷി ഏരിയാ ക്യാമ്പയിന്റെ ഭാഗമായി വിഷുവിന് വിഷരഹിത പച്ചക്കറി വിപണിയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനത്തിന് തുടക്കമായി.
കർഷകരുടെ കൺവൻഷൻ ചേർന്നു. പി ശ്രീധരൻ ഉദ്ഘാടനംചെയ്തു.
റിട്ട. കൃഷി ഓഫീസർ ശ്രീധരൻ കാർഷിക ക്ലാസെടുത്തു. ഏരിയാ തലത്തിലും മേഖലാ തലത്തിലും നടീൽ ഉത്സവങ്ങൾ നടത്താൻ കൺവൻഷൻ തീരുമാനിച്ചു. പഞ്ചായത്ത് കേന്ദ്രങ്ങളിൽ വിഷു വിപണി ആരംഭിക്കും.
ഭാരവാഹികൾ: വി.ജിനീഷ് (ചെയർമാൻ), എ പി വിജയൻ (കൺവീനർ).
#Integrated #vegetable #farming #Non #toxic #vegetable #cultivation #started #part #area #campaign