വടകര: (vatakara.truevisionnews.com) ഹയർസെക്കന്ററി മേഖലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന അധ്യാപക വിരുദ്ധവും അശാസ്ത്രീയവുമായ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ഹയർസെക്കന്ററി സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ (എച്ച്എസ്എസ്ടിഎ) വടകര മേഖല സമ്മേളനം ആവശ്യപ്പെട്ടു.
മാർച്ചിൽ നടക്കുന്ന ഹയർ സെക്കന്ററി പരീക്ഷ സമയം ഉച്ചക്ക് ശേഷമാക്കിയത് കുട്ടികളെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുമെന്ന് സമ്മേളനം ആശങ്കറിയിച്ചു.
മൂന്ന് മണിക്കൂറോളം നീണ്ടുനിൽക്കുന്ന പരീക്ഷകൾ പതിവ് പോലെ ഉച്ചക്ക് മുമ്പ് നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. രജീഷ് ആർ.ബി. അധ്യക്ഷത വഹിച്ചു.
സംസ്ഥാനസെക്രട്ടറി അഫ്‌സൽ, ജില്ലാ ഭാരവാഹികളായ മുജീബ് റഹ്‌മാൻ, ശ്രീനാഥ്, അബ്ദുൽ ജലീൽ, കെ.കെ.അനിൽ എന്നിവർ സംസാരിച്ചു.
പി.കെ.ഷിജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
സർവീസിൽ നിന്നു വിരമിക്കുന്ന പയ്യോളി ഹയർ സെക്കന്ററി സ്കൂകൂളിലെ അധ്യാപകരായ ശ്രീധരൻ, ബാബു എന്നീ അധ്യാപകർക്കു യാത്രയയപ്പും നൽകി.
സുനിൽ കുമാർ.പി.കെ സ്വാഗതവും മനോജ് കൊളോറ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി രജീഷ് ആർ.ബി. (പ്രസിഡന്റ്), ഷിജിത്ത്.പി.കെ (സെക്രട്ടറി), മനോജ് കൊളോറ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
#Northern #Region #Conference #Repeal #antiteacher #unscientific #reforms #HSSTA