Jan 18, 2025 09:53 PM

വടകര: (vatakara.truevisionnews.com) സാധാരണക്കാരിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ നടക്കുതാഴ സർവ്വീസ് സഹകരണ ബേങ്ക് ആരംഭിക്കുന്ന ഹോം സെയിഫ് നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എൻ എം ഷീജ നിർവ്വഹിച്ചു.

വീടുകളിൽ മണി ബോക്സ് സ്ഥാപിച്ച് മാസത്തിൽ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി കലക്ട് ചെയ്യുന്ന ഈ പദ്ധതി മികച്ചതാണെന്ന് ജോയിന്റ് രജിസ്ട്രാർ അഭിപ്രായപ്പെട്ടു.

ബാങ്ക് പ്രസിഡണ്ട് എം മുരളീധരൻ അധ്യക്ഷനായി.

ബേങ്ക് സെക്രട്ടറി കെ എം മനോജൻ റിപ്പോർട്ട് അവതരിപ്പിച്ചു.

കൗൺസിലർമാരായ എൻ പി ബാലകൃഷ്ണൻ, നിഷമിനീഷ്, അസി. രജിസ്ട്രാർ പി ഷിജു, യുണിറ്റ് ഇൻസ്പെകടർ ഒ എം ബിന്ദു, കെ പി സജിത്ത് കുമാർ, കെ വത്സലൻ,എ വി ഗണേശൻ, കെ വി ഹാഷിം, വി ഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഡയറക്ടർ പി എം ജയപ്രകാശ് സ്വാഗതവും എം ധനീഷ് നന്ദിയും പറഞ്ഞു.

#Cultivate #habit #saving #Home #Safe #Investment #Scheme #inaugurated

Next TV

Top Stories