വടകര: (vatakara.truevisionnews.com) സംസ്ഥാന സർക്കാരിൻ്റെ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഹെഡ് ഓഫീസിൽ 20 മുതൽ 25വരെ അദാലത്ത് നടത്തും.
2024 ഡിസംബർ 31 വരെ കുടിശ്ശികയായ വായ്‌പകൾക്ക് ആനുകൂല്യങ്ങളോടെ ഇവ അടച്ചുതീർക്കാം.
മരിച്ചവരുടെയും മാരകരോഗം ബാധിച്ചവരുടെയും വായ്‌പ പൂർണമായും തിരിച്ചടച്ചാൽ 50 ശതമാനം വരെ ഇളവ് ലഭിക്കും.
2024 ഡിസംബർ 31 വരെ അവധിയായ എആർസി, ഇപി വായ്‌പകൾക്ക് ഫെബ്രുവരി അഞ്ചിന് പ്രത്യേക അദാലത്ത് നടക്കും. അവസാന തീയതി ഫെബ്രുവരി 28.
#settlement #Dues #Settlement #Adalat #Vadakara #from #tomorrow