ആയഞ്ചേരി: (vatakara.truevisionnews.com) കൗമാരക്കാരെ ലക്ഷ്യം വച്ച് കൊണ്ടുള്ള ലഹരിമാഫിയകളുടെ നിഗൂഡ പ്രവർത്തനങ്ങളെ ജനകീയമായി പ്രതിരോധിക്കാൻ എസ് ഡി പി ഐ കുറ്റ്യാടി മണ്ഡലം കമ്മറ്റി; നിയോജക മണ്ഡലത്തിൽ ജനജാഗ്രതാ സമിതി രൂപീകരിക്കുന്നു.
സമീപകാലത്തായി യുവാക്കളെയും വിദ്യാർത്ഥികളെയും ടാർജറ്റ് ചെയ്തു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ലഹരിമാഫിയകൾ ചെയ്തു കൊണ്ടിരിക്കുന്നത്.
രാത്രികാലങ്ങളിൽ നൈറ്റ് ലൈഫ് കറക്കത്തിന്റെ ഭാഗമായി പെൺകുട്ടികളെ പോലും ഈ ക്രിമിനൽ സംഘങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വളരെ ആസൂത്രിതമായി ഉപയോഗിച്ചു വരുന്നുവെന്നത് വളരെ അപകടകരമാണ്. ഇത്തരം അരുതായ്മകൾ ചെറുക്കാൻ പൊതു സമൂഹം ഒന്നിച്ചിറങ്ങണമെന്ന ധാരണയോടെയാണ് ജനജാഗ്രതാ സമിതിയെന്ന പേരിൽ പ്രാദേശിക കൂട്ടായ്മ നിലവിൽ വരുന്നത്.
കുറ്റ്യാടി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഇതിന് വേരോട്ടമുണ്ടാകും. ഇതിന്റെ ഭാഗമായി ചേർന്ന കുറ്റ്യാടി മണ്ഡലം കമ്മറ്റിക്ക് എസ് ഡി പി ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി അബുലയിസ് മാസ്റ്റർ കാക്കുനി സ്വാഗതം പറഞ്ഞു.
എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് നവാസ് കല്ലേരി അധ്യക്ഷത വഹിച്ച പ്രോഗ്രാം എസ് ഡി പി ഐ ജില്ലാ സെക്രട്ടറി നാസർ തുറയൂർ ഉദ്ഘാടനം ചെയ്തു.
ആർ.എം റഹീം മാസ്റ്റർ, കുഞ്ഞബ്ദുല്ല മാസ്റ്റർ ടി.കെ, റഫീക്ക് മാസ്റ്റർ മത്തത്ത്, നദീർ മാസ്റ്റർ വേളം, ഹമീദ് കല്ലുംമ്പുറം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കുട്ട്യാലി - കുറ്റ്യാടി, മുത്തു തങ്ങൾ - ആയഞ്ചേരി,കെ.ടി.കെ ഇസ്മായിൽ - പുറമേരി, നിസാർ - വേളം, നാസർ പുതിയോട്ടിൽ.- തിരുവള്ളൂർ, സുലൈമാൻ പുത്തൂർ - വില്യാപ്പളളി, സാദിക്ക് - മണിയൂർ,മുഹമ്മദ് - കുന്നുമ്മൽ എന്നിവർ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
#prevent #intoxication #SDPI #anti #drug #vigilance #committee #Kuttiadi #constituency