വടകര: (vatakara.truevisionnews.com) സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 'കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
നഗരസഭ സാംസ്കാരിക ചത്വരത്തിൽ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് ഐസക്, സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. കെ രവിരാമൻ, ഗോപകുമാർ മുകുന്ദൻ എന്നിവർ സംസാരിച്ചു.
കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ 'ഹിന്ദുത്വ ഫാസിസത്തിൻ്റെ പ്രത്യയശാസ്ത്രം' എന്ന പുസ്തകം ഡോ. തോമസ് ഐസക് ഡോ. കെ രവിരാമന് നൽകി പ്രകാശിപ്പിച്ചു.
സിപിഐ എം ഏരിയ സെക്രട്ടറി ടി പി ഗോപാലൻ സ്വാഗതവും ബി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
#Corporate #Hindu #Coalition #Indian #Federalism #Organized #national #seminar