ചോമ്പാല: കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിർത്താൻ ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്ന് ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു.
ഗ്രാമ, ബ്ലോക്ക്, ജില്ല കേരളോൽസവ വിജയികൾക്ക് 24 ന് വൈകിട്ട് ഏഴിന് ആദരം നൽക്കും. കുഞ്ഞിപ്പള്ളി നാദവർധിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഇന്ത്യൻ ക്രിക്കറ്റ് എ ടീം ഫീൽഡിങ്ങ് കോച്ച് മസഹർ മൊയ്തു ഉദ്ഘാടനം ചെയ്യും.
സമ്മാനദാനം കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഫിജാസ് അഹ്മദ് നിർവഹിക്കും. ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യഷത വഹിച്ചു.
കെ. ജഗൻ മോഹൻ, ബി കെ റൂഫൈയിദ് , വി.കെ ഷഫീർ , പി പി ഷിഹാബുദ്ദീൻ, എൻ കെ ശ്രീജയൻ. വി കെ ഇക് ലാസ്,, റഹീം മാളിയേക്കൽ, കെ ഷാനിദ് എന്നിവർ സംസാരിച്ചു
#Chombal #Combine #Sports #Club #felicitates #Kerala #Festival #winners