വടകര: (vatakara.truevisionnews.com) സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 'കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ ഇന്ന് നടക്കും.
വൈകിട്ട് അഞ്ചിന് നഗരസഭ സാംസ്കാരിക ചത്വരത്തിൽ പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.
ഡോ. തോമസ് ഐസക്, സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. കെ രവിരാമൻ, ഗോപകുമാർ മുകുന്ദൻ എന്നിവർ സംസാരിക്കും.
കെ ടി കുഞ്ഞിക്കണ്ണൻ എഴുതിയ 'ഹിന്ദുത്വ ഫാസിസത്തിൻ്റെ പ്രത്യയശാസ്ത്രം' എന്ന പുസ്തകം ഡോ. തോമസ് ഐസക് പ്രകാശനം ചെയ്യും. ഡോ. രവി രാമൻ പുസ്തകം ഏറ്റുവാങ്ങും.
#National #Seminar #Prof #PrabhatPatnaik #inaugurate #today