വടകര: (vatakara.truevisionnews.com) ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിൻ്റ പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു.
സ്വാഗത സംഘം ചെയർപേഴ്സൺ കെ പി ബിന്ദു പൊതുസമ്മേളന നഗരിയായ നാരായണ നഗരം ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറിൽ പതാക ഉയർത്തി.
കൊയിലാണ്ടിയിലെ ധീര രക്തസാക്ഷി പി വി സത്യനാഥൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പതാക ജാഥയും, വാണിമേലിലെ ധീര രക്തസാക്ഷി കെ പി കുഞ്ഞിരാമൻ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച കൊടിമര ജാഥയും മേപ്പയിൽ സംഗമിച്ച് ബാൻ്റ് വാദ്യത്തിൻ്റയും നൂറു കണക്കിന് റെഡ് വളണ്ടിയർമാരുടെയും പാർടി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നാരായണ നഗറിൽ എത്തി.
ജില്ലാ കമ്മിറ്റി അംഗം കെ പുഷ്പജ പതാകയും ഏരിയ സെക്രട്ടറി ടി പി ഗോപാലൻ കൊടിമരവും ഏറ്റുവാങ്ങി. തുടർന്ന് നടന്ന പൊതു യോഗത്തിൽ ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ പ്രദീപ് കുമാർ, കെ കെ ലതിക, സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, എം മഹബൂബ്, കെ കെ ദിനേശൻ, ഏരിയ കമ്മിറ്റി അംഗം ടി സി രമേശൻ എന്നിവർ സംസാരിച്ചു.
#CPIM #District #Conference #flag #hoisted #Vadakara