വടകര: (vatakara.truevisionnews.com) സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. വടകരയിൽ 29, 30, 31 തീയതികളിലാണ് സമ്മേളനം നടക്കുന്നത്.
കൊയിലാണ്ടിയിലെ രക്തസാക്ഷി പി വി സത്യനാഥന്റെ സ്‌മൃതി മണ്ഡപത്തിൽനിന്ന് പതാക ജാഥ ആരംഭിക്കുന്നത്. പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എം മെഹബൂബാണ് ജാഥാ ലീഡർ
.വാണിമേലിലെ രക്തസാക്ഷി കെപി കുഞ്ഞിരാമൻ സ്‌മൃതിമണ്ഡപത്തിൽ നിന്ന് കൊടിമര ജാഥ പുറപ്പെടും. ജാഥ കെ കെ ലതിക ഉദ്ഘാടനം ചെയ്യും. കെ കെ ദിനേശനാണ് ജാ ലീഡർ.
വൈകിട്ട് 5.10ന് പതാക ജാഥയും കൊടിമര ജാഥയും മേപ്പയിൽ സംഗമിച്ച് ബാൻഡ് വാദ്യത്തിന്റെയും നൂറുകണക്കിന് റെഡ് വളൻറിയർമാരുടെയും നേതാക്കളുടെയും അകമ്പടിയോടെ പൊതു സമ്മേളന നഗരിയായ വടകര നാരായണ നഗറിലെ സീതാറാം യെച്ചുരി നഗറിൽ എത്തിച്ചേരും.
വൈകിട്ട് ആറിന് സ്വാഗതസംഘം ചെയർപേഴ്‌സൺ കെ ബിന്ദു പതാക ഉയർത്തും.
#CPM #District #Conference #flag #hoisted #today #Vadakara